സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിലെ​ ‘ഇന്ത്യ ഉത്സവ്​’ വാരാഘോഷം ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഉദ്​ഘാടനം ചെയ്യുന്നു

സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ​ 'ഇന്ത്യ ഉത്സവ്​' വാരാഘോഷത്തിന്​ തുടക്കം

റിയാദ്​: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ മാസം 23 മുതൽ 29 വരെ ലുലു ഹൈപർമാർക്കറ്റ് 'ഇന്ത്യ ഉത്സവ്​' എന്ന പേരിൽ സംഘടിപ്പിക്കുന്ന വാരാഘോഷത്തിന്​ തുടക്കം. ഇന്ത്യയുടെ മനോഹരമായ തനത്​ ഫാഷനുകളും രാജ്യത്തെ വ്യത്യസ്ത പ്രാദേശിക പാചകരീതികളും പ്രദർശിപ്പിക്കുന്ന വർണാഭമായ ഷോപ്പിങ്​ ഉത്സവമാണിത്​. മുറബ്ബയിലെ റിയാദ് അവന്യൂ മാളിൽ ലുലു ഹൈപർമാർക്കറ്റിൽ ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, ഗവൺമെന്‍റ്​ ഉദ്യോഗസ്ഥർ, ലുലുവിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാരാഘോഷം ഉദ്​ഘാടനം ചെയ്തു.


ജിദ്ദ മേഖലയിൽ ഇന്ത്യൻ കോൺസൽ ജനറൽ മൊഹമ്മദ് ഷാഹിദ് ആലം ഷോപ്പിങ്​ മേള ഉദ്​ഘാടനം ചെയ്തു. സൗദിയിലുടനീളമുള്ള എല്ലാ ലുലു സ്റ്റോറുകളിലും ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്​. ആഗോള തലത്തിൽ വേരുകളുള്ള ഒരു ഇന്ത്യൻ വ്യവസായ ഭീമനായ ലുലു ​ഗ്രൂപ്പ്​ ഇന്ത്യയ്ക്കും സൗദി അറേബ്യക്കുമിടയിൽ ഒരു പാലമായി മാറുകയാണെന്ന്​ അംബാസഡർ പറഞ്ഞു. ഈ മേഖലയിൽ ഇന്ത്യൻ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഗ്രൂപ്പ് വലിയ പങ്കുവഹിച്ചു. ഇന്ത്യൻ കർഷകർക്കും ചില്ലറ വ്യാപാരികൾക്കും നല്ല അവസരങ്ങൾ ഒരുക്കി. ലുലു ഗ്രൂപ്പ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷമു​ണ്ടെന്നും ഇത് പ്രാദേശിക ജനങ്ങൾക്കിടയിൽ ഗ്രൂപ്പിന്‍റെ ജനപ്രീതിയുടെ സൂചനയാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു.


പുതിയ പഴങ്ങളും പച്ചക്കറികളും മുതൽ മാംസവും സാരിയും ചുരിദാറുകളും പോലുള്ള പരമ്പരാഗത വസ്ത്രങ്ങളും ആയി വിവിധ വിഭാഗങ്ങളിലായി 7,000-ത്തിലധികം ഉൽപ്പന്നങ്ങൾ ഷോപ്പിങ്​ മേളയിൽ അണിനിരന്നിട്ടുണ്ട്​. മാത്രമല്ല, ബിരിയാണികൾ മുതൽ വിവിധയിനം കറികൾ വരെ, ജനപ്രിയ തെരുവ് ഭക്ഷണങ്ങൾ, പരമ്പരാഗത മധുരപലഹാരങ്ങൾ, കൂടാതെ മറ്റ് പല പലഹാരങ്ങൾ എന്നിവയും ചൂടുള്ള ഭക്ഷണങ്ങളുടെ ഒരു വലിയ ശ്രേണിയും മേളയിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതാണ്​. ഇതുപോലൊരു ഉത്സവത്തിലൂടെ ഇന്ത്യൻ സംസ്‌കാരത്തിന്‍റെ തനത്​ സൗന്ദര്യവും വൈവിധ്യവും പ്രദർശിപ്പിക്കുന്നതിൽ തങ്ങൾ എന്നും അഭിമാനിക്കുന്നതായി ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്​ പറഞ്ഞു.

Tags:    
News Summary - Launch of 'India Utsav' week at Lulu hypermarkets in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.