ജുബൈൽ: പെരിയാർ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കായി യൂത്ത് ലീഡർഷിപ് പ്രോഗ്രാമിന് തുടക്കമായി. കുട്ടികളിൽ ആശയ വിനിമയവും നേതൃപാടവവും പരിപോഷിപ്പിക്കുന്നതിനായുള്ള ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഈ പഠന ശിബിരത്തിൽ 30 കുട്ടികളാണ് പങ്കെടുക്കുന്നത്.
എക്സിക്യൂട്ടിവ് കമ്മിറ്റി പ്രസിഡന്റായി ദിവ്യ ശ്രീധറിനെയും വൈസ് പ്രസിഡന്റായി (വിദ്യാഭ്യാസം) മിർസ ഇർഷാദിനെയും സെക്രട്ടറിയായി ആയിഷ ഫാത്തിമയെയും ട്രഷററായി അദീപ് ഷെയ്ക്നെയും സർജൻറ് അറ്റ് ആംസായി ലിയ ആൻ ടൈറ്റസിനെയും അഫ്ര അഷറഫിനെയും ജോസ്ബെൻ സേവ്യറെയും തിരഞ്ഞെടുത്തു. ഡിവിഷൻ എൽ ഡയറക്ടർ എ.കെ. ദാസ്, മനോജ് സി. നായർ, പെരിയാർ ക്ലബ് പ്രസിഡന്റ് ഹരീഷ് ഭാർഗവൻ, ഡിസ്റ്റിൻഗ്ഷെഡ് ടോസ്റ്റ് മാസ്റ്റേഴ്സായ ശിവദാസ് ഭാർഗവൻ, ഷിബു സേവിയർ, സി.ആർ. ബിജു, സിമ ഷിബു, സാബു ക്ലീറ്റസ്, മനോജ് കുമാർ, സുശീൽ ഗുപ്ത, കുൻകുൻ ദാസ്, യെൽന രാജൻ, ഖാലിദ് സിദ്ദിഖി, ഉസ്മ സിദ്ദിഖി, ഇർഷാദ്, മുകുന്ദ് ചുള്ളിയിൽ, ശ്രീധർ, മഞ്ജുള ശ്രീധർ, അനീത്, റോഷൻ പാട്രിക്, ഗ്രേസ് ജോൺസൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.