റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻററിെൻറ 'ലേൺ ദ ഖുർആൻ' ഖുർആൻ പഠനപദ്ധതിയുടെ ഫൈനൽ പരീക്ഷ വെള്ളിയാഴ്ച സൗദിയിലെ വിവിധ ഭാഗങ്ങളിലടക്കം ആഗോളതലത്തിൽ ഒാൺലൈനായി നടക്കും. സൗദി സമയം രാവിലെ ആറ് മുതൽ 11.59 വരെ ആറ് മണിക്കൂർ സമയം പരീക്ഷയുടെ ലിങ്ക് പരീക്ഷാർഥികൾക്ക് ലഭിക്കും. ലിങ്കിൽ പ്രവേശിച്ചാൽ രണ്ട് മണിക്കൂർ കൊണ്ട് പരീക്ഷ പൂർത്തിയാക്കണം.
രജിസ്റ്റർ ചെയ്ത മുഴുവൻ പരീക്ഷാർഥികൾക്കും ഓൺലൈൻ പരീക്ഷ സുഗമമായി എഴുതുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. learnthequran.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മൂന്ന് ലെവലുകളായാണ് ഈ വർഷം പരീക്ഷ നടക്കുന്നത്. ഓരോ ലെവലിലും ഉന്നത മാർക്ക് നേടുന്നവർക്ക് പ്രത്യേകം സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും. നൂറു ചോദ്യങ്ങളും പൂർത്തിയാക്കുന്ന 'ഫാഇസുൽ ഖുർആൻ' വിജയിക്ക് ഒരുലക്ഷം രൂപ സമ്മാനം നൽകും. ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകൾ പങ്കെടുക്കുന്ന പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി വിപുലമായ ഹെൽപ് സെൻററുകൾ രൂപവത്കരിച്ചിട്ടുണ്ട്.
+9665 50524242, +9195 67649624, +9665 05420697, +9665 43417457, +9665 36291683, +9665 65974250, +9665 07462528 എന്നീ നമ്പറുകൾ വാട്ട്സ്ആപ് ഹെൽപ് ലൈനായി പരീക്ഷാർഥികൾക്ക് ഉപയോഗപ്പെടുത്താം.
റിയാദിലെ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന് കീഴിലെ ബത്ഹ കാൾ ആൻഡ് ഗൈഡൻസ് സെൻററിെൻറ സഹകരണത്തോടെയാണ് 'ലേൺ ദ ഖുർആൻ' പഠനപദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവാലി ഉൾക്കൊള്ളുന്ന വർക്ക്ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനൽ പരീക്ഷ നടക്കുക. വിദ്യാർഥികളുടെ വർക്ക് ഷീറ്റ് ആവശ്യമുള്ളവർക്ക് learnthequran.org വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. വിദ്യാർഥികൾക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ പരീക്ഷ എഴുതാം. 2000ൽ സൗദി അറബ്യയിൽ ആരംഭിച്ച ഖുർആൻ പഠനപദ്ധതി 20 വർഷമായി ഇന്ന് ലോകമൊട്ടാകെയുള്ള മലയാളികൾക്കിടയിൽ പതിനായിരക്കണക്കിന് പഠിതാക്കളിലായി വ്യാപിച്ചുകിടക്കുന്നു. ലേൺ ദ ഖുർആൻ പദ്ധതിയുടെ പുനരാവർത്തനം നാലാംഘട്ടം പാഠപുസ്തകവും ക്ലാസുകളും ഫൈനൽ പരീക്ഷക്ക് ശേഷം ലഭ്യമാക്കുമെന്ന് റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അബ്ദുൽ ഖയ്യൂം ബുസ്താനി, അബ്ദുറസാഖ് സ്വലാഹി, അഡ്വ. അബ്ദുൽ ജലീൽ, മുഹമ്മദ് സുൽഫിക്കർ, നൗഷാദ് അലി കോഴിക്കോട്, മുഹമ്മദ് കുട്ടി കടന്നമണ്ണ, സഈദ് കുമരനല്ലൂർ, അബൂബക്കർ എടത്തനാട്ടുകര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.