ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ സംഘടിപ്പിക്കുന്ന ലേൺ ദി ഖുർആൻ ഓഫ് ലൈൻ മോഡൽ പരീക്ഷക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. നവംബർ ഒന്നിന് വൈകീട്ട് നാലു മുതൽ 5.30 വരെ ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ വെച്ചാണ് പരീക്ഷ നടക്കുക. 2000ൽ ആരംഭിച്ച ലേൺ ദ ഖുർആൻ സംരംഭം നിലവിൽ 18 ഘട്ടങ്ങളിലൂടെ ഒരുവട്ടം പൂർത്തീകരിച്ചു.
പുനരാവർത്തനത്തിന്റെ ഏഴാം ഘട്ട പാഠഭാഗമായി മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുർആൻ വിവരണത്തിന്റെ സ്വാദ്, സുമർ, മുഅ്മിൻ വരെയുള്ള മൂന്ന് അധ്യായങ്ങളാണ് ഉണ്ടാവുക. പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 5,000 രൂപ, രണ്ടാം സമ്മാനം 3,000 രൂപ, മൂന്നാം സമ്മാനം 2,000 രൂപ എന്നിങ്ങനെ ലഭിക്കും. രജിസ്ട്രേഷനു വേണ്ടി 012 6532022, 0556278966, 0504434023, 0509396416 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.