ഇ​ട​തു​പ​ക്ഷം വി​ടു​ന്ന​വ​ർ ബി.​ജെ.​പി​യി​ൽ എ​ത്തു​ന്ന​ത്​ ഗൗ​ര​വം -ബി​നോ​യ്​ വി​ശ്വം

ദ​മ്മാം: ഏ​തു​ കാ​ര​ണ​ത്തി​​ന്‍റെ പേ​രി​ലാ​യാ​ലും ഇ​ട​തു​പ​ക്ഷം വി​ടു​ന്ന​വ​ർ നേ​രെ ബി.​ജെ.​പി പാ​ള​യ​ത്തി​ൽ എ​ത്തു​ന്ന​ത്​ പാ​ർ​ട്ടി​ക​ൾ ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം പ​റ​ഞ്ഞു. ‘ന​വ​യു​ഗ സ​ന്ധ്യ’​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ദ​മ്മാ​മി​ലെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

മ​നു​ഷ്യ​നെ ഭി​ന്നി​പ്പി​ക്കു​ക​യും വി​ഭാ​ഗീ​യ​ത വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന ആ​ർ.​എ​സ്.​എ​സ്​-​ബി.​ജെ.​പി ആ​ശ​യ​ങ്ങ​ൾ മ​നു​ഷ്യ​നെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ മൂ​ല്യ​ങ്ങ​ളു​ടെ നേ​ർ എ​തി​ർ​പ​ക്ഷ​ത്താ​ണ്. ര​ണ്ട് ധ്രു​വ​ങ്ങ​ളി​ലാ​ണ്​ ഇ​ട​തു​പ​ക്ഷ​വും ബി.​ജെ.​പി​യു​മു​ള്ള​ത്.

എ​ന്നി​ട്ടും ഒ​രു ത​ട​സ്സ​വും പാ​ർ​ട്ടി വി​ടു​ന്ന​വ​ർ​ക്ക്​ ഒ​രു മ​ന​സ്സാ​ക്ഷി​ക്കു​ത്തു​മി​ല്ലാ​തെ ബി.​ജെ.​പി അം​ഗ​ത്വം എ​ടു​ക്കാ​ൻ തോ​ന്നു​ന്ന​ത്​ ഏ​റെ ഖേ​ദ​ക​ര​മാ​ണ്. സി.​പി.​ഐ വി​ടാ​ൻ നി​ർ​ബ​ന്ധി​ത​മാ​ണെ​ങ്കി​ൽ നി​ങ്ങ​ൾ ബി​ജെ.​പി ഒ​ഴി​ച്ച്​ മ​റ്റെ​ന്തും തി​ര​ഞ്ഞെ​ടു​ക്കാ​നാ​ണ്​ ഞാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക. അ​ല്ലെ​ങ്കി​ൽ മ​റു​പ​ക്ഷ​ത്ത്​ സി.​പി.​എം ഉ​ണ്ട​​ല്ലോ. ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ ല​യ​നം കാ​ല​ഘ​ട്ട​ത്തി​​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​വ​ശ്യ​മാ​ണ്. പാ​ർ​ട്ടി​ക​ൾ ഒ​ന്നാ​വു​ക എ​ന്ന​ത​ല്ല അ​തി​ന​ർ​ഥം. ആ​ശ​യ​പ​ര​മാ​യി ഒ​ന്നി​ച്ചു​കൂ​ടു​ക എ​ന്ന​താ​ണ്. ക​ഴി​ഞ്ഞ മാ​സം മ​റ്റ്​ ഇ​ട​തു​പാ​ർ​ട്ടി​ക​ളു​മാ​യി ഒ​രാ​ഴ്​​ച നീ​ണ്ട ആ​ശ​യ സം​വാ​ദം സം​ഘ​ടി​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ഇ​ട​ത്​ ആ​ശ​യ​ത്തി​​ന്‍റെ മു​ഖ്യ പ​രി​ഗ​ണ​ന മ​നു​ഷ്യ​നാ​ണ്. എ​ന്നാ​ൽ, ഇ​ന്ന്​ ലോ​ക​ത്ത്​ ട്രം​പും മോ​ദി​യും ​നെ​ത​ന്യാ​ഹു​വും ചേ​രു​ന്ന അ​ച്ചു​ത​ണ്ട്​ രൂ​പ​പ്പെ​ടു​മ്പോ​ൾ മ​നു​ഷ്യ മൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​വു​ക​യാ​ണ്. അ​ന്ധ​മാ​യ ഇ​സ്​​ലാ​മോ​ഫോ​ബി​യ ആ​ണ്​ ഇ​വ​രു​ടെ അ​ജ​ണ്ട.

ഈ ​ഭ്രാ​ന്താ​ണ്​ ഒ​രു മ​ന​സ്സാ​ക്ഷി​യു​മി​ല്ലാ​തെ ഗ​സ്സ​യി​ലെ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​ത്​ കാ​ണു​​മ്പോ​ൾ ആ​ർ​ത്തു​വി​ളി​ക്കാ​ൻ തോ​ന്നി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ അ​ദാ​നി​യാ​ണ്​ പു​തി​യ സാ​മ്പ​ത്തി​ക ര​ക്ഷാ​ക​ർ​ത്താ​വ്. സാ​ധാ​ര​ണ​ക്കാ​ര​​ന്‍റെ വി​ശ​പ്പി​ന്​ വി​ല​യി​ല്ലാ​താ​കു​ന്ന സാ​മ്പ​ത്തി​ക പ​രി​ഷ്​​കാ​ര​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യ ചെ​യ്​​ത ന​വീ​ൻ ബാ​ബു​വി​​ന്‍റെ കു​ടും​ബ​ത്തി​ന്​ നീ​തി കി​ട്ട​ണ​മെ​ന്നാ​ണ്​ സി.​പി.​ഐ​യു​ടെ നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Leftists-BJP-Binoy-Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.