ജിദ്ദ: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് ബില്ലുകൾ സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമായി ബന്ധിപ്പിക്കുന്നതിനുള്ള രണ്ടാംഘട്ടം ഞായറാഴ്ച (ജനുവരി ഒന്ന്) തുടക്കമായി. തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ഇ-ബില്ലുകളാണ് അതോറിറ്റിയുമായി ബന്ധിപ്പിക്കാൻ ആരംഭിച്ചത്. ആവശ്യമായ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് തീരുമാനം നടപ്പാക്കിയത്. 2021ലെ മൂല്യവർധിത നികുതിക്ക് വിധേയമായ വരുമാനത്തിന്റെ അളവ് അടിസ്ഥാനമാക്കിയാണ് ഇലക്ട്രോണിക് ബില്ലിങ് സംവിധാനങ്ങളെ ബില്ലിങ് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്നതിന് സ്ഥാപനങ്ങളെ തിരഞ്ഞെടുത്തതെന്ന് അതോറിറ്റി വ്യക്തമാക്കി.
300 കോടി റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾക്കാണ് നിയമം ബാധകമാകുക. ഇലക്ട്രോണിക് ബില്ലിങ് നിയന്ത്രണങ്ങൾക്ക് വിധേയമായി നികുതിദായകരുടെ ഇലക്ട്രോണിക് ബില്ലിങ് സംവിധാനങ്ങളെ ഇതിനായുള്ള പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ഘട്ടം ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടത്തിൽ ലക്ഷ്യമിട്ട സ്ഥാപനങ്ങൾക്ക് ആറു മാസം മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.