റി​യാ​ദി​ൽ അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​​ൽ​ ‘പ്ര​വാ​സ സാ​ഹി​ത്യം പ്ര​തീ​ക്ഷ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ ച​ർ​ച്ച

പ്ര​വാ​സ സാ​ഹി​ത്യം: നി​ല​വാ​ര​മി​ല്ലാ​ത്ത പു​സ്ത​ക​ങ്ങ​ൾ മ​ങ്ങ​ലേ​ൽ​പി​ക്കു​ന്നു -സാ​ഹി​ത്യ സം​വാ​ദം

റി​യാ​ദ്: അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​​ന്റെ 15-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ‘പ്ര​വാ​സ സാ​ഹി​ത്യം പ്ര​തീ​ക്ഷ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ ച​ർ​ച്ച ശ്ര​ദ്ധേ​യ​മാ​യി. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഴു​ത്തു​കാ​രാ​യ ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, സ​ബീ​ന എം. ​സാ​ലി, എം. ​ഫൈ​സ​ൽ, ന​ജിം കൊ​ച്ചു​ക​ലു​ങ്ക് തു​ട​ങ്ങി​യ​വ​ർ സം​വാ​ദ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. ബീ​ന ഫൈ​സ​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

കേ​ര​ള പി​റ​വി​യു​ടെ 68-ാമ​ത്‌ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​മ്പോ​ൾ 64 വ​യ​സു​ള്ള ഗ​ൾ​ഫ് പ്ര​വാ​സ​ത്തെ മ​റ​ക്ക​രു​തെ​ന്ന് ജോ​സ​ഫ് അ​തി​രു​ങ്ക​ൽ പ​റ​ഞ്ഞു. 1960ക​ൾ മു​ത​ൽ ഗ​ൾ​ഫ് പ്ര​വാ​സ​മു​ണ്ട്. ഇ​പ്പോ​ഴു​ള്ള​ത് മൂ​ന്നാം ത​ല​മു​റ​യാ​ണ്. ആ​ദ്യ കാ​ല കു​ടി​യേ​റ്റ​ത്തി​ലെ മ​നു​ഷ്യ​രു​ടെ ജീ​വി​തം പോ​ലും വേ​ണ്ട​രീ​തി​യി​ൽ ഗ​ൾ​ഫ് സാ​ഹി​ത്യ​ത്തി​ൽ വ​ന്നി​ട്ടി​ല്ല.

നാ​ടും വീ​ടും വി​ട്ട മ​നു​ഷ്യ​രാ​ണ് ഇ​ന്ന​ത്തെ കേ​ര​ള​ത്തെ നി​ർ​മി​ച്ച​ത്. അ​വ​രു​ടെ വ്യ​ത്യ​സ്‍ത​മാ​യ ജീ​വി​തം ഇ​നി​യും ആ​വി​ഷ്ക​രി​ക്ക​പ്പെ​ടേ​ണ്ട​താ​യി​ട്ടി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി സാ​ഹി​ത്യം എ​ന്നൊ​രു സാ​ഹി​ത്യ​മി​ല്ലെ​ന്നും തൊ​ഴി​ൽ തേ​ടി പ്ര​വാ​സ ലോ​ക​ത്തെ​ത്തി​യ​വ​ർ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ വ​ള​ച്ചു​കെ​ട്ടി​ല്ലാ​തെ തു​റ​ന്നെ​ഴു​തു​മ്പോ​ഴാ​ണ് മി​ക​ച്ച സാ​ഹി​ത്യ​ങ്ങ​ൾ പി​റ​വി​യെ​ടു​ക്കു​ന്ന​തെ​ന്നും സ​ബീ​ന എം. ​സാ​ലി പ​റ​ഞ്ഞു. ഇ​വി​ടു​ത്തെ അ​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നെ​ഴു​താ​ൻ എ​ഴു​ത്തു​കാ​ർ ത​യാ​റാ​വ​ണം. സൗ​ദി​യി​ലെ സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്ക് ഒ​ത്തു​ചേ​രാ​നും ച​ർ​ച്ച ചെ​യ്യാ​നും പൊ​തു ഇ​ടം ഉ​ണ്ടാ​കേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​ഹി​ത്യം ത​ന്നെ പ്ര​വാ​സ​മാ​ണെ​ന്നും സ​ഞ്ച​രി​ക്കാ​തെ ഒ​രാ​ൾ​ക്കും എ​ഴു​താ​നാ​കി​ല്ലെ​ന്നും ലോ​ക​സ​ഞ്ചാ​രം ന​ട​ത്തി മ​ല​യാ​ള​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന എ​ഴു​ത്തു​കാ​രും തൊ​ഴി​ൽ തേ​ടി അ​ക​ലെ പോ​യി എ​ഴു​തി​യ പ്ര​മു​ഖ​രു​മു​ണ്ടെ​ന്ന് എം. ​ഫൈ​സ​ൽ പ​റ​ഞ്ഞു. ഡ​യ​സ്​​പോ​റ സാ​ഹി​ത്യ​ത്തി​​ന്​ പ്ര​ധാ​ന മൂ​ന്ന് സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. സ്വ​ദേ​ശ​ത്തു​നി​ന്ന് പ​റി​ച്ചെ​ടു​ത്തു​പോ​രു​ന്ന വേ​രും എ​ത്തി​പ്പെ​ട്ട​യി​ട​ത്തെ മ​ണ്ണി​ലാ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ന്ന വേ​രു​മാ​ണ് ഒ​ന്ന്.

മ​റ്റൊ​രു സ​വി​ശേ​ഷ​ത അ​ക​ത്താ​ൾ/​പു​റ​ത്താ​ൾ എ​ന്ന പ്ര​തി​സ​ന്ധി​യാ​ണ്. സ്വ​ത്വ​പ​ര​മാ​യും രാ​ഷ്​​ട്രീ​യ​മാ​യും മ​ല​യാ​ളി ഗ​ൾ​ഫി​​ന്റെ സാ​മൂ​ഹി​ക​മോ, രാ​ഷ്​​ട്രീ​യ​മോ ആ​യ ‘സ്വ​വ​സ​തി’​ക്ക് അ​ക​ത്താ​കു​ന്നി​ല്ല. അ​ക​ത്താ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​മി​ല്ല. മൂ​ന്നാ​മ​ത്തെ സ​വി​ശേ​ഷ​ത ഗൃ​ഹാ​തു​ര​ത്വ​മാ​ണ്. അ​തു​മാ​ത്ര​മാ​ണ് മ​ല​യാ​ളി പ്ര​വാ​സ​ലോ​ക​ത്ത് ലാ​ളി​ക്കു​ന്ന ഒ​ന്ന്.

അ​തു​കൊ​ണ്ടു​മാ​ത്രം ആ​ഴ​മു​ള്ള പ്ര​വാ​സ​സാ​ഹി​ത്യം ഉ​ണ്ടാ​കി​ല്ലെ​ന്നും എ​ങ്കി​ലും മ​ല​യാ​ളി​ക​ളു​ടെ ഗ​ൾ​ഫ് പ്ര​വാ​സ​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ ഉ​ൽ​കൃ​ഷ്ട​മാ​യ എ​ഴു​ത്തു​ക​ൾ ഭാ​വി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും എം. ​ഫൈ​സ​ൽ പ​റ​ഞ്ഞു. ഓ​രോ പ്ര​വാ​സി​യും ഓ​രോ നോ​വ​ലു​ക​ളാ​ണെ​ന്നും അ​തി​െൻറ ചെ​റി​യൊ​രു അം​ശം പോ​ലും ഇ​നി​യും എ​ഴു​ത​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ന​ജിം കൊ​ച്ചു​ക​ലു​ങ്ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ല​യാ​ളി സാ​ഹി​ത്യം ലോ​ക​വാ​യ​ന​യി​ലേ​ക്ക് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​മി​പ്പോ​ഴു​ള്ള​തെ​ന്ന് ബീ​ന ഫൈ​സ​ൽ പ​റ​ഞ്ഞു. ആ​ന​ന്ദും എം. ​മു​കു​ന്ദ​നും പോ​ലു​ള്ള സാ​ഹി​ത്യ​പ്ര​തി​ഭ​ക​ൾ മ​ല​യാ​ള​ത്തി​ൽ​നി​ന്ന് പ്ര​വാ​സ കൃ​തി​ക​ൾ ര​ചി​ച്ച​വ​രാ​ണ്. സ​ഞ്ചാ​ര സാ​ഹി​ത്യ​ത്തി​ലൂ​ടെ വി​ല​പ്പെ​ട്ട ര​ച​ന​ക​ൾ ന​ൽ​കി ഗ​ൾ​ഫ് പ്ര​വാ​സ സാ​ഹി​ത്യ​ത്തെ ബ​ല​പ്പെ​ടു​ത്തി​യ​വ​രാ​ണ് ബാ​ബു ഭ​ര​ദ്വാ​ജും വി. ​മു​സ​ഫ​ർ അ​ഹ​മ​ദും.

കു​ടി​യേ​റ്റ മ​ല​യാ​ളി​ക​ളി​ൽ നി​ന്നും ധാ​രാ​ളം ര​ച​ന​ക​ൾ ഇ​പ്പോ​ൾ ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി പു​തി​യ പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തും പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. എ​ന്നാ​ൽ ഗ​ൾ​ഫ് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ നി​ല​വാ​ര​മി​ല്ലാ​ത്ത പു​സ്ത​ക​ങ്ങ​ളും ത​ട്ടി​ക്കൂ​ട്ട് അ​വാ​ർ​ഡു​ക​ളും ഡ​യ​സ്പോ​റ ലി​റ്റ​റേ​ച്ച​റി​ന് മേ​ലു​ള്ള പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്ന​താ​യി ബീ​ന ഫൈ​സ​ൽ വി​ല​യി​രു​ത്തി.

‘പ്ര​കാ​ശം പ​ര​ത്തി​യ 15 വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക​ത്തോ​ട​​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ബു​ക്ക് ഫെ​യ​ർ അ​ലി​ഫ് സി.​ഇ.​ഒ ലു​ഖ്‌​മാ​ൻ അ​ഹ്‌​മ​ദ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഖ​മ​ർ ബാ​നു, സ​ന്ധ്യ ഷാ​ജി, അ​ന​സ് കാ​ര​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​രു​ടെ തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ഞൂ​റോ​ളം ര​ച​ന​ക​ൾ ബു​ക്ക് ഫെ​യ​റി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Literature in Expat- Books Without quality is Fading - debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.