മദീന:മദീനയിൽ ആറ് പ്രദേശങ്ങളിൽ 24 മണിക്കൂർ കർഫ്യൂ കൂടുതൽ ശക്തമാക്കി.. പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ ്ങുന്നതിനും യാത്ര ചെയ്യുന്നതിനും പൂർണ നിരോധമേർപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ശുറൈബാത്, ബനീ ദഫ ർ, ഖുർബാൻ, ജുമുഅ, ഇസ്കാൻ, ബദീന ഖദ്റ എന്നീ ആറ് ഡിസ് ട്രിക്റ്റുകളിലാണ് വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് പൂർണ കർഫ്യൂ പ്രഖ്യാപിച്ചത്. പ്രദേശവാസികളുടെ ഭക്ഷണം അടക്കമുള്ള ആവശ്യങ്ങൾ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം കണ്ടറിഞ്ഞ് നിർവഹിക്കും.
ആവശ്യക്കാർക്ക് ഭക്ഷ്യകിറ്റുകളും സാധനങ്ങളും അവർ എത്തിക്കും. അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് പതിവായി നിരീക്ഷിക്കും. മരുന്നുകളും ആവശ്യമായ മെഡിക്കൽ സേവനങ്ങളും ആഭ്യന്തര മന്ത്രാലയം എത്തിക്കും. കർഫ്യൂവിനിടയിൽ മദീന ഗവർണറേറ്റിെൻറ മേൽനോട്ടത്തിൽ ആവശ്യമായ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കാൻ സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷ നിബന്ധനകൾ പാലിക്കണമെന്ന ഉപാധിയിൽ അനുവാദം നൽകും.
പൊതുജനാരോഗ്യ സുരക്ഷക്കായുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുടെ ശിപാർശകളുടെ അടിസ് ഥാനത്തിലാണ് കർ-ഫ്യൂ തീരുമാനമെന്നും മുഴുവനാളുകളും നിർബന്ധമായും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.