തബൂക്ക്: സൗദിയിലെ പൗരാണിക കേന്ദ്രമായ അൽ ഉലയിൽ മധുരനാരങ്ങ മേളക്ക് തുടക്കം. ജനുവരി 11 വരെ തുടരും. മധുരനാരങ്ങ വിളവെടുപ്പ് കാലയളവിനോട് അനുബന്ധിച്ച് ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സീസണൽ ഇവന്റുകളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു.
ആദ്യ ദിവസം തന്നെ നിരവധി സന്ദർശകരും കുടുംബങ്ങളുമാണ് മൻഷയ സ്ക്വയറിൽ നടക്കുന്ന മധുരനാരങ്ങ സീസൺ പരിപാടികൾ കാണാനെത്തിയത്. പ്രാദേശിക മധുരനാരങ്ങ ഉൽപന്നങ്ങൾ നിറഞ്ഞ ഓപൺ മാർക്കറ്റുകളും എല്ലാ പ്രായക്കാർക്കും അനുയോജ്യമായ സാംസ്കാരിക, വിനോദ പരിപാടികളുമാണ് സീസണിന്റെ സവിശേഷത.
നൂതന വിഭവങ്ങളിൽ മധുരനാരങ്ങകളുടെ ഉപയോഗം എടുത്തുകാണിക്കുന്ന വ്യതിരിക്തമായ പാചകാനുഭവങ്ങൾ ഉണ്ടാകും. കൂടാതെ സന്ദർശകർക്ക് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനും ഗവർണറേറ്റിന്റെ പുരാതന പൈതൃകം കണ്ടെത്താനും അവസരമൊരുക്കുന്നതും കൂടിയാണിത്. 29 ഇനം മധുരനാരങ്ങയുടെ 4,05,000 മരങ്ങളുള്ള 5,000-ലധികം ഫാമുകൾ അൽ ഉലയിലുണ്ട്. ഇത് പ്രദേശത്തെ സുസ്ഥിര കാർഷിക ശ്രമങ്ങളെ സീസൺ എടുത്തുകാണിക്കുന്നു. വിളകളുടെ വൈവിധ്യത്തെയും ഗവർണറേറ്റിന്റെ കാർഷിക സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിൽ പ്രാദേശിക കർഷകരുടെ പങ്കിനെയും പ്രതിഫലിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.