ദമ്മാം: മദ്റസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമീഷൻ നിർദേശം മതം പഠിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ദമ്മാം സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ജി.ബി. മീറ്റ് ഇൻസ്പയർ അഭിപ്രായപ്പെട്ടു.
രാജ്യത്തെ നിയമങ്ങൾ പാലിച്ചുകൊണ്ട്, രാഷ്ട്രനിർമാണത്തിൽ സജീവമായി പങ്കാളിത്തം വഹിക്കുന്ന വിദ്യാർഥികളെ വാർത്തെടുക്കുന്ന മദ്റസകൾ മുസ്ലിംകളുടെ സാംസ്കാരികമായ ഇടപെടലിന്റെ ശക്തിസ്രോതസ്സുകളിൽ ഒന്നാണ്. അധികാരത്തിെൻറ മറവിലൂടെ വിദ്വേഷ അജണ്ടകൾ ഒളിച്ചുകടത്തുന്നതിനെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും മദ്റസകൾക്കെതിരെയുള്ള പടയൊരുക്കത്തിനെതിരെ ജനാധിപത്യ മതേതര ശക്തികൾ ഒന്നിച്ചുനിൽക്കണമെന്നും മീറ്റ് കൂട്ടിച്ചേർത്തു.
സൈഹാത്ത് അൽ ജൈഷിൽ നടന്ന മീറ്റിൽ സഹൽ ഹാദി, നസീമുസ്സബാഹ്, മുനീർ ഹാദി, അഫ്താബ് മുഹമ്മദ് എന്നിവർ സംസാരിച്ചു. എസ്.ഐ.ഐ.സി ഇസ്ലാഹി മദ്റസയിൽ കഴിഞ്ഞ അക്കാദമിക വർഷം ഉയർന്ന മാർക്കുവാങ്ങിയ വിദ്യാർഥികളെ മീറ്റിൽ അനുമോദിച്ചു.
സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് യൂസഫ് കൊടിഞ്ഞി, സെക്രട്ടറി നസ്റുല്ല അബ്ബ്ദുൽ കരീം, ഭാരവാഹികളായ പി.കെ. ജമാൽ, ഷിയാസ് മീൻപെറ്റ, ബിജു ബക്കർ, പി.എച്ച്. മീർ. എം.വി. നൗഷാദ്, ഷറഫ് കടലുണ്ടി, ഉബൈദ് റഹ്മാൻ, ഷാജി കരുവാറ്റ, പി. അൻഷാദ്, ഷബീർ ചിറമ്മൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.