ജിദ്ദ: തന്റെ ജീവിതവും സമയവും കഴിവും എല്ലാം സഹജീവികൾക്ക് വേണ്ടി ചെലവഴിക്കുമ്പോഴാണ് പൊതുപ്രവർത്തകരുടെ ജീവിതം അന്വർഥമാകുന്നതെന്നും അത്തരം പ്രവർത്തനശൈലിയുടെ ഉദാത്ത മാതൃകയാണ് കെ.എം.സി.സി സ്വീകരിച്ചിരിക്കുന്നതെന്നും പി.വി. അബ്ദുൽ വഹാബ് എം.പി അഭിപ്രായപ്പെട്ടു. നിലമ്പൂർ ജില്ല ആശുപത്രിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സി. എച്ച് സെൻററിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നടത്തി വരാറുള്ള ഇഫ്താർ വിരുന്നിൽ ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സിയുടെ സാമ്പത്തിക സഹായം വൈസ് പ്രസിഡൻറ് ഹഖ് കൊല്ലേരിയിൽനിന്നും സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ഇഫ്താർ സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സി.എച്ച് സെൻറർ പ്രസിഡൻറ് പി.വി. അലി മുബാറക് അധ്യക്ഷത വഹിച്ചു, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ടി. കുഞ്ഞാൻ, കോൺഗ്രസ് നേതാക്കളായ വി.എ. കരീം, എൻ.എ. കരീം, ഗോപി, മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മാസ്റ്റർ, സെക്രട്ടറിമാരായ മച്ചിങ്ങൽ കുഞ്ഞു, റഷീദ് വരിക്കോടൻ, കണ്ണാട്ടിൽ ബാപ്പു, കെ.എം.സി.സി നേതാക്കളായ നസ്റുദീൻ പൂക്കോട്ടുംപാടം, അക്ബർ മണിമൂളി, ഗഫൂർ തോണിക്കടവൻ, നാലകത്ത് വീരാൻകുട്ടി, മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡൻറ് അബ്ദുട്ടി പൂളക്കൽ, സെക്രട്ടറി നാണിക്കുട്ടി കൂമഞ്ചീരി എന്നിവർ സംസാരിച്ചു. സി.എച്ച് സെൻറർ സെക്രട്ടറി ഇസ്മയിൽ മൂത്തേടം സ്വാഗതവും ട്രഷറർ കൊമ്പൻ ഷംസു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.