ജിദ്ദ: മക്കയിൽ ഹറമിനുള്ളിൽ അണുമുക്തമാക്കാൻ നൂതന ഉപകരണം ഒരുക്കി ഇരുഹറം കാര്യാലയം. ‘ഒാസോൺ ടെക്’നൂതന സാേങ്കതിക സംവിധാനമാണ് ഹറമിനകം ശുചീകരിക്കാനും നിലവും നമസ്കാര വിരിപ്പുകളും അണുമുക്തമാക്കാനും ഉപയോഗിക്കുന്നത്. ഇൗ പുതിയ സംവിധാനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. അന്തരീക്ഷത്തിലുള്ള സ്വാഭാവിക ഒാക്സിജൻ ഉപയോഗിച്ച് ഒാസോൺ ഉൽപാദിപ്പിക്കുകയാണ് ‘ഒാസോൺ ടെക്’എന്ന സാേങ്കതിക വിദ്യ. ഉയർന്ന ഒാക്സിഡോൺ പ്രവർത്തനമാണ് ഇതിെൻറ സവിശേഷത. വിവിധ രാസപദാർഥങ്ങളുപയോഗിച്ച് വേഗത്തിലും ശക്തിയിലും പ്രതികരിക്കാൻ ശേഷിയുള്ളതാണിത്. കോവിഡ് വ്യാപനം തടയുന്നതിന് മുൻകരുതലായി ഹറമും പരിസരവും ശുചീകരിക്കുന്നതിനും അണുമുക്തമാക്കുന്നതിനും വിവിധ തരം നടപടികളാണ് ഇതിനകം ഇരുഹറം കാര്യാലയം കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.