മക്ക: മക്ക സിറ്റിക്കും പുണ്യസ്ഥലങ്ങൾക്കുമായുള്ള റോയൽ കമീഷൻ ഹിറ കൾചറൽ ഡിസ്ട്രിക്റ്റിൽ ‘മക്ക ഞങ്ങളെ അഭിവാദ്യം ചെയ്യുന്നു’ ശീർഷകത്തിൽ വിവിധ ആഘോഷങ്ങ പരിപാടികൾ തുടരുന്നു.
ചെറിയ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് കുട്ടികൾക്കും കുടുംബങ്ങൾക്കും മുതിർന്നവർക്കും വേണ്ടി പരിപാടികൾ നടത്തുന്നത്.
ഏപ്രിൽ 15 വരെ നീളുന്ന പരിപാടിയിൽ 15,000ത്തിലധികം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ.
സാംസ്കാരിക, വിനോദ, ചരിത്ര പരിപാടികൾ ഉൾപ്പെടെ 14ലധികം വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മക്ക സംബന്ധമായ പ്രദർശനങ്ങളും നാടൻ കലാപരിപാടികൾ, ഫാൽക്കൺ ഷോകൾ, സൗണ്ട് ആൻഡ് ലൈറ്റ് ഷോകളും സന്ദർശകർക്ക് ആസ്വദിക്കാം.
കുട്ടികൾക്ക് പ്രത്യേക മത്സരങ്ങളും കളികളും ആഘോഷത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്. പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം (പി.ഇ.പി), ഹോളി മക്ക മുനിസിപ്പാലിറ്റി, മക്ക ചേംബർ, കിദാന ഡെവലപ്മെന്റ് കമ്പനി, അൽബലാദ് അൽഅമീൻ കമ്പനി എന്നിവയുടെ സഹകരണത്തോടെ മക്ക സിറ്റിക്കും ഹോളി സൈറ്റുകൾക്കുമുള്ള റോയൽ കമീഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.