റിയാദ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ റിയാദ് ഖുറൈസ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നവീകരിച്ച് മാറ്റി സ്ഥാപിച്ച ഷോറൂം പ്രവർത്തനംം ആരംഭിച്ച. റിയാദിലെ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പ്രേം സെൽവാൾ ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സൗദി റീജനൽ ഡയറക്ടർ ഗഫൂർ എടക്കുനി, വാസിം മുഹമ്മദ് അൽ ഖഹ്ത്വാനി, ലുലു ഹൈപ്പർമാർക്കറ്റ് ഖുറൈസ് റോഡ് ജനറൽ മാനേജർ ടി.കെ. സുനിൽ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജ്മെൻറ് പ്രതിനിധികൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഉപഭോക്താക്കളുടെ സൗകര്യാർഥം ഒന്നാം നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് മാറ്റി പുനരാരംഭിച്ച ഷോറൂമിൽ സ്വർണം, വജ്രം, അമുല്യ രത്നങ്ങൾ എന്നിവയിൽ രൂപകൽപന ചെയ്ത ആഭരണ വൈവിധ്യങ്ങൾക്കൊപ്പം മൈൻ, വിറാസ്, ഇറ, പ്രെഷ്യ, എത്നിക്സ്, ഡിവൈൻ, സ്റ്റാർലെറ്റ് എന്നിവയുൾപ്പടെ ഓരോ ഉപ ബ്രാൻഡുകളിലുടനീളം എക്സ്ക്ലൂസീവ് കളക്ഷനുകളും സൗകര്യപ്രദമായ മികച്ച ലോകോത്തര ഷോപ്പിങ്ങ് അന്തരീക്ഷം പ്രദാനം ചെയ്യുന്ന രീയിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ലോകോത്തര ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം നൽകുന്നതിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നും മുന്നിരയിലാണെന്ന് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാല് അഹമ്മദ് പറഞ്ഞു. ഉൽപന്നങ്ങളുടെ ഗുണമേന്മ, വാഗ്ദാനം ചെയ്യുന്ന ആഭരണ ശേഖരങ്ങളുടെ വിപുലമായ ശ്രേണി, ഷോപ്പിങ്ങിനായി ഒരുക്കിയ സൗകര്യങ്ങൾ, വിൽപനാനന്തര സേവനം എന്നിവയിലെല്ലാം വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മലബാർ ഷോറൂമുകൾ സന്ദർശിക്കുമ്പോൾ ഏറ്റവും മനോഹരമായ അനുഭവം ഉറപ്പാക്കാൻ നിരന്തരം പരിശ്രമിക്കുന്നു. ഖുറൈസ് റോഡിലെ ഷോറൂമും ഈ പാരമ്പര്യം നിലനിർത്തുമെന്നും രാജ്യത്ത് ബ്രാൻഡിെൻറ സാന്നിധ്യവും സ്വീകാര്യതയും മെച്ചപ്പെടുത്തുമെന്നുമുള്ള ഉറച്ച വിശ്വാസമുണ്ടെന്നും ഷംലാൽ അഹമ്മദ് കൂട്ടിച്ചേർത്തു.
10 രാജ്യങ്ങളിലായി 305-ലധികം ഷോറൂമുകളുടെ ശക്തമായ റീട്ടെയിൽ ശൃംഖലയുമായി ആഗോളതലത്തിൽ ആറാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലറായി നിലകൊളളുന്ന മലബാറിന് സൗദിയിൽ 13 ഷോറൂമുകളാണുള്ളത്. ജി.സി.സി, കിഴക്കനേഷ്യ, അമേരിക്ക എന്നിവിടങ്ങളിലുടനീളം വിപുലമായ റീട്ടെയിൽ ശൃംഖലയുള്ള ബ്രാൻഡ്, ബ്രിട്ടൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ഈജിപ്ത്, കാനഡ, തുർക്കി, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പടെ പുതിയ വിപണികളിലും പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.