ജിദ്ദ: മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് നിരന്നപറമ്പ് സ്വദേശി തോരൻ ഷൗക്കത്ത് (54) ജിദ്ദയിൽ മരിച്ചു. കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അൽ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹറാസാത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ബുഷ്റ, മക്കൾ: സഫാ തെസ്നി,സഫ്‌വാൻ, സൗബാൻ, മരുമകൻ: യൂനുസ് ഒതുക്കുങ്ങൽ, സഹോദരങ്ങൾ: സിദ്ദീഖ് ജിദ്ദ, സുധീർ ബാബു. മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരും ജിദ്ദ മഞ്ചേരി മണ്ഡലം കമ്മിറ്റി അംഗങ്ങളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.