ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചുറിയാദ്: തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിൽ മരിച്ചു. ഇരുമ്പുഴി വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58) ആണ് മരിച്ചത്.

ഫൈനൽ എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങാനായി തിങ്കളാഴ്ച രാവിലെ റിയാദിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന കെ.എം.സി.സി ചാര്‍ട്ടര്‍ വിമാനത്തില്‍ മടങ്ങാനിരിക്കെയാണ് മരണം. 34 വര്‍ഷങ്ങളായി പ്രവാസിയായ ഇദ്ദേഹം റിയാദില്‍നിന്ന് 400 കിലോമീറ്റർ അകലെ ഹദ്ദാറ എന്ന സ്ഥലത്ത് നഗരസഭ മേധാവിയുടെ പേഴ്‌സനല്‍ സ്റ്റാഫായി പ്രവർത്തിച്ചുവരികയായിരുന്നു.

ഒരു വർഷം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ: മറിയുമ്മ. മക്കള്‍: സാലിഹ് (വിഡിയോഗ്രാഫർ, ജിദ്ദ), ഹബീബ്, ഷമീര്‍ (ഇരുവരും മക്ക), ശുഐബ്, നുസ്രത്ത്. മരുമക്കള്‍: ഷാനവാസ് പള്ളിപ്പുറം എന്ന ഷാനു (ജിസാൻ), അനീസ, സുമയ്യ, മുർഷിദ. മൃതദേഹം സൗദിയില്‍ ഖബറടക്കുമെന്ന് മകന്‍ സാലിഹ് ഇരുമ്പുഴി അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.