ജിദ്ദ: മലപ്പുറം സൗഹൃദവേദി ജിദ്ദ 65ാമത് കേരളപ്പിറവിദിനാഘോഷം ഷറഫിയ ഇംപാല ഗാർഡൻ ഓഡിറ്റോറിയത്തിൽ കലാപരിപാടികളോടെ ആഘോഷിച്ചു. ജീവ കാരുണ്യ മേഖലയിൽ മലപ്പുറം സൗഹൃദവേദി ജിദ്ദ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ പ്രശംസനീയമെന്ന് മുസാഫിർ മലയാളം ന്യൂസ് പറഞ്ഞു. കേരളപ്പിറവിദിന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എം. ഹുസൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. ഹഫ്സ മുസാഫർ കേരളപ്പിറവിദിന സന്ദേശം വായിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ അബ്ദുൽ മജീദ് നഹ (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (നവോദയ ജിദ്ദ), നാസർ വെളിയങ്കോട് (കെ.എം.സി.സി), സലീന മുസാഫിർ (സാമൂഹിക പ്രവർത്തക), രക്ഷാധികാരികളായ പി.കെ. കുഞ്ഞാൻ (സഹറാനി മിഡിൽ ഈസ്റ്റ്), ലത്തീഫ് ഹാജി മലപ്പുറം, ബഷീർ അഹമ്മദ് മച്ചിങ്ങൽ, ഉപദേശക സമിതി അംഗം മുസാഫർ അഹമ്മദ് പാണക്കാട് എന്നിവർ സംസാരിച്ചു. പിന്നണി ഗായിക മുംതാസ് റഹ്മാനെ ചടങ്ങിൽ ആദരിച്ചു. മുംതാസ് റഹ്മാെൻറ രേഖാചിത്രം പി.എ. അബ്ദുറഹ്മാൻ (എം.ഡി, ഷിഫ ജിദ്ദ പോളിക്ലിനിക്) കൈമാറി. സലീന മുസാഫിർ പൊന്നാടയണിയിച്ചു. സാമിയ ജാസിം ലൈവായി അവതരിപ്പിച്ച ഫേസ് പെയിൻറിങ് സദസ്സിലുള്ളവർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. സി.പി. സൈനുൽ ആബിദ് പ്രമേയം അവതരിപ്പിച്ചു.
സാമിയ ജാസിമിന് ഫിറോസ് ഖാൻ (ഡീലർ, ഗ്ലോബൽ ഒപ്റ്റിക്സ്) സ്നേഹോപഹാരം നൽകി. മജീദ് മക്ക, സതീഷ് ബാബു മേൽമുറി, മുനീർ മന്നയിൽ, സലിം നാലകത്ത്, യാസർ കൊന്നോല, മുംതാസ് ബഷീർ എന്നിവർ സമ്മാനദാനം നൽകി.
ജിദ്ദയിലെ ഗായകരായ മിർസ ഷരീഫ്, മുംതാസ് റഹ്മാൻ, ആശാ ഷിജു, ഹനീഫ് വാപ്പനു, റിൻഷ റഫീഖ്, വി.പി. സക്കരിയ, കാസിം കുറ്റ്യാടി, അഷ്റഫ് ഷംസ് സ്റ്റുഡിയോ എന്നിവരുടെ ഗാനാലാപനം ഉണ്ടായിരുന്നു.
അംഗങ്ങളുടെ കുട്ടികളായ പൂജ പ്രേം നാടോടിനൃത്തം, റിഹാൻ വീരാൻ (കവിത), അസ്വ. ഫാത്തിമ കൊന്നൊല (ഡാൻസ്), റിൻഷ സലാഹുദ്ദീൻ (ഗാനം) എന്നിവ സദസ്സിന് കുളിർമയേകി. വീരാൻ ബാവ സ്വാഗതവും അഷ്ഫർ നരിപ്പറ്റ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.