റി​ൻ​റു മോ​ൾ

മ​ല​യാ​ളി ന​ഴ്​​സ്​ ഹ​ഫ​റി​ൽ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു

റി​യാ​ദ്: മൂ​ന്നാ​ഴ്​​ച മു​മ്പ്​ നാ​ട്ടി​ൽ​നി​ന്ന്​ സൗ​ദി​യി​ൽ തി​രി​ച്ചെ​ത്തി​യ മ​ല​യാ​ളി ന​ഴ്​​സ്​ മ​രി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ മെ​റ്റേ​ണി​റ്റി ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ ആ​ശു​പ​ത്രി​യി​ലെ സ്​​റ്റാ​ഫ്​ ന​ഴ്​​സാ​യ മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ എ​ട​പ്പ​റ്റ പാ​തി​രി​ക്കോ​ട് ക​ല്ലം​പ​ടി സ്വ​ദേ​ശി മാ​ളി​യേ​ക്ക​ൽ റി​ൻ​റു മോ​ൾ (28) ആ​ണ് മ​രി​ച്ച​ത്.

വി​വാ​ഹാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ൽ അ​വ​ധി​ക്കു​ പോ​യ റി​ൻ​റു മോ​ൾ ന​വം​ബ​ർ 13നാ​ണ് തി​രി​ച്ചു​വ​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞ​ശേ​ഷം റൂ​മി​ലെ​ത്തി​യ റി​ൻ​റു ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​യി​രു​ന്നു. രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​തെ​ന്ന് കൂ​ടെ​യു​ള്ള​വ​ർ അ​റി​യി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പി​താ​വ്: മാ​ളി​യേ​ക്ക​ൽ ജോ​സ് വ​ർ​ഗീ​സ്. മാ​താ​വ്: മേ​രി​ക്കു​ട്ടി. സ​ഹോ​ദ​ര​ൻ: റോ​ബി​ൻ ജോ​സ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

Tags:    
News Summary - Malayalam nurse dies in her sleep in Hafar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.