തജ്റാൻ: മലയാളം മിഷൻ സൗദി ചാപ്റ്റർ അബഹ മേഖലയിലെ, നജ്റാൻ എഴുത്തോല പഠനകേന്ദ്രവും പ്രതിഭ സാംസ്കാരികവേദിയും സനാബിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളും സംയുക്തമായി കേരളപ്പിറവി ദിനം സനാബിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിച്ചു.
മലയാളം മിഷൻ അബഹ കോഓഡിനേറ്റർ ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രതിഭ പ്രസിഡന്റ് സജീവൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ജനറൽ കൗൺസിൽ അംഗവും സനാബിൽ സ്കൂൾ മാനേജരുമായ സെൽവരാജ്, ജനറൽ കൗൺസിൽ അംഗം അനിൽ രാമചന്ദ്രൻ, സ്കൂൾ പ്രധാനാധ്യാപകൻ അനോജ് എന്നിവർ സംസാരിച്ചു.
എഴുത്തോല പഠനകേന്ദ്രം പ്രധാനാധ്യാപകൻ നെൽസൺ ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഠനകേന്ദ്രം വിദ്യാർഥികളുടെ കവിത പാരായണം, ലളിതഗാനം, കഥപറച്ചിൽ, നാടൻ പാട്ടുകൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. നിലാ നക്ഷത്ര മ്യൂസിക്കൽ ഗ്രൂപ്പിന്റെ ഗാനങ്ങൾക്ക് ഷെല്ലി നേതൃത്വം നൽകി. പരിപാടികൾ പഠനകേന്ദ്രം അധ്യാപികമാരായ രമ്യ, ഷിഫ്ന എന്നിവർ നിയന്ത്രിച്ചു. പ്രതിഭ സെക്രട്ടറി ആദർശ് സ്വാഗതവും സുകുമാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.