റിയാദ്: വാഹനാപകടത്തിൽ മരിച്ച ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിയത് മലയാളി സാമൂഹിക പ്രവർത്തകരുടെ പ്രവർത്തനഫലമായി.വാദി ദവാസിറിൽ വാഹനാപകടത്തിൽ മരിച്ച ധാക്ക സ്വദേശി അഹ്മദ് ജമീലിെൻറ (26) മൃതദേഹമാണ് നിയമനടപടികൾ പൂർത്തീകരിച്ച് ധാക്ക വിമാനത്താവളം വഴി നാട്ടിലേക്ക് അയച്ചത്. സൗദി പൗരെൻറ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ വാഹനം ഓടിച്ചിരുന്ന സൗദി പൗരനും മരണപ്പെട്ടിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു സൗദി പൗരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വിവരം അഷ്റഫ് മണപ്പള്ളി വാദി ദവാസിറിലെ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കന്നേറ്റി ഷറഫുദ്ദീനുമായി ബന്ധപ്പെടുകയും അദ്ദേഹം റിയാദിലെ കെ.എം.സി.സി ജീവകാരുണ്യ വിഭാഗവുമായി ബന്ധപ്പെടുകയുമായിരുന്നു.
അവരുടെ ശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വഴി ഒരുങ്ങിയതും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും മഹ്ബൂബ് ചെറിയവളപ്പും കൊല്ലം ജില്ല കോഓഡിനേഷൻ കമ്മിറ്റി അംഗമായ ഫിറോസ് കൊട്ടിയവും പ്രവർത്തനരംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.