റിയാദ്: മലയാളി റിയാദ് ബത്ഹയിലെ താമസസ്ഥലത്ത് നിര്യാതനായി. തിരുവനന്തപുരം വർക്കല സ്വദേശി ശിവൻ (52) ആണ് ഞായറാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്. രാവിലെ ആറോടെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ വാഹനങ്ങളും ആംബുലൻസും അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. 6.30ഒാടെ മരണം സംഭവിച്ചു.
പൊലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. 27 വർഷക്കാലമായി റിയാദിൽ ജോലിചെയ്യുന്ന ശിവന് ഭാര്യയും രണ്ടു പെൺമക്കളും നാട്ടിലുണ്ട്. കോവിഡ് പരിശോധനയും മറ്റു നിയമനടപടികളും പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഒ.ഐ.സി.സി തൃശൂർ ജില്ലാ പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.