അൽബഹ: ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയം സ്വദേശിനി അൽബഹക്കടുത്ത് ബൽജുറേഷിയിൽ മരിച്ചു. ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശിനി പൂവത്താനം വീട്ടിൽ ബെസ്സിമോൾ മാത്യു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. വൈകീട്ട് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
ബൽജുറേഷിയിലെ മൈ ടീത്ത് ആൻഡ് ബ്യൂട്ടി മെഡിക്കൽ സെൻററിൽ ജീവനക്കാരിയായിരുന്നു. ഭർത്താവ്: ജോസഫ് വർഗീസ്. ഏക മകൻ: ജൂബിലി ജോസഫ് (രണ്ട് വയസ്). ബൽജുറേഷി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. തുടർനടപടികൾക്ക് നവോദയ, ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.