റിയാദ്: എം.ഇ.എസ് മമ്പാട് കോളജ് അലുമ്നി റിയാദ് ചാപ്റ്റർ ‘മയക്കുമരുന്ന് വ്യാപനവും പ്രവാസി രക്ഷിതാക്കളുടെ ആശങ്കകളും’ എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. പ്രഭാഷകൻ ഫിലിപ് മമ്പാടും ചിത്രകാരൻ മഹേഷ് ചിത്രവർണവും പങ്കെടുത്തു. കേരളത്തിലെ സർക്കാർജീവനക്കാരായ ഇരുവരും 15 വർഷത്തോളമായി ലഹരിക്കെതിരെ വാക്കും വരയുമായി ‘തിരിച്ചറിവ്’ എന്ന പദ്ധതിയിലൂടെ ലഹരിക്കെതിരെ ബോധവത്കരണരംഗത്ത് പ്രവർത്തിച്ചുവരുകയാണ്.
കേരള പൊലീസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥനാണ് ഫിലിപ് മമ്പാട്. ആർടിസ്റ്റ് മഹേഷ് ചിത്രവർണം കേരള വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിക്ക് അലുമ്നി റിയാദ് ചാപ്റ്റർ പിന്തുണ ഉറപ്പുനൽകി.
ബത്ഹയിലെ അപ്പോളൊ ഡിമോറ ഹോട്ടലിൽ നടന്ന ടേബിൾ ടോക്കിൽ അലുമ്നി റിയാദ് ചാപ്റ്റർ ട്രഷറർ സഫീർ തലാപ്പിൽ മോഡറേറ്ററായിരുന്നു. പ്രസിഡൻറ് അമീർ പട്ടണം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കർ മഞ്ചേരി, മുഖ്യ രക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ, രക്ഷാധികാരികമായ റഫീഖ് കുപ്പനത്ത്, ഇ.പി. സഗീറലി, എക്സിക്യൂട്ടിവ് അംഗങ്ങളായ മൻസൂർ ബാബു നിലമ്പൂർ, ഉസ്മാൻ തെക്കൻ തുടങ്ങിയവർ സംസാരിച്ചു. സലിം വാലില്ലാപ്പുഴ, റിയാസ് വണ്ടൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.