റിയാദ്: മഞ്ചേരി വെൽഫെയർ അസോസിയേഷൻ റിയാദ് ഘടകം 16ാം വാർഷികം ‘ഖൽബാണ് മഞ്ചേരി’ എന്ന പേരിൽ വിപുല ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ വലീദ് ഇസ്തിറാഹയിലാണ് വർണാഭമായ ആഘോഷ പരിപാടികൾ നടന്നത്. തികച്ചും വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിച്ച പരിപാടി റിയാദ് മലയാളി സമൂഹത്തിന് ഒരു നവ്യാനുഭവമായി.
സാംസ്കാരിക സമ്മേളനത്തിൽ സി.കെ. സാലിഹ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായി. ചടങ്ങിൽ അബ്ദുൽ റസാഖ് എന്ന കുഞ്ഞിപ്പ, അലവി പുതുശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മലപ്പുറം ജില്ല പ്രവാസി കൂട്ടായ്മ പ്രസിഡൻറ് ഫൈസൽ അമ്പലക്കാടൻ, ഹാരിസ് തലാപ്പിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബഷീർ വല്ലാഞ്ചിറ സ്വാഗതവും മുഖ്യ രക്ഷാധികാരി മുരളി വേട്ടേക്കോട് നന്ദിയും പറഞ്ഞു.
ദേവിക നൃത്തകലാ ക്ഷേത്ര ഒരുക്കിയ വിവിധ നൃത്തങ്ങളും മേളം റിയാദ് ഒരുക്കിയ ചെണ്ടമേളവും കുഞ്ഞിമുഹമ്മദ്, ലിനെറ്റ് സ്കറിയ, സുഹൈബ് മലക്കാർ, നിഷാദ്, മൻസൂർ, അഭിനന്ദ ബാബുരാജ് എന്നിവർ ചേർന്നൊരുക്കിയ സംഗീതനിശയും, കലാഭവൻ നസീബ് അവതരിപ്പിച്ച ഫിഗർഷോയും അരങ്ങേറി. പ്രോഗ്രാം കൺവീനർ വിനോദ് കൃഷ്ണയുടെ മേൽനോട്ടത്തിൽ നടന്ന ആഘോഷ പരിപാടികൾക്ക് ജാഫർ, ഹസൻ, ഷമീർ, മുഹ്സിൻ, സലാം പയ്യനാട്, നാസർ, കെ.വി. ബാബു, സഹദ്, ഹാരിസ്, ജംഷീദ്, രഹ്നാസ്, അബൂബക്കർ, ഉസ്മാൻ, സക്കീർ, അൻസാർ, മുരളി കീഴ്വീട്, ഫായിസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.