സൗ​ദി തൊ​ഴി​ൽ​വ​കു​പ്പി​​ന്റെ പു​ര​സ്കാ​രം നേ​ടി​യ മ​ഞ്ജു​വി​നെ​യും മ​ണി​ക്കു​ട്ട​നെ​യും ന​വ​യു​ഗം അ​ഭി​ന​ന്ദി​ച്ചു

ദ​മ്മാം: ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൗ​ദി അ​റേ​ബ്യ​യു​ടെ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ പു​ര​സ്കാ​രം നേ​ടി​യ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ മ​ഞ്ജു മ​ണി​ക്കു​ട്ട​നെ​യും കേ​ന്ദ്ര കു​ടും​ബ​വേ​ദി പ്ര​സി​ഡ​ൻ​റ്​ പ​ത്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​നെ​യും കേ​ന്ദ്ര​ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

ദ​മ്മാം ലേ​ബ​ർ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ലേ​ബ​ർ ഡി​പ്പാ​ർ​ട്ട്മെൻറ്​ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​ഖ്‌​ബി​ൽ ആ​ണ് മ​ഞ്ജു​വി​നും മ​ണി​ക്കു​ട്ട​നും തൊ​ഴി​ൽ​വ​കു​പ്പി​​ന്റെ ആ​ദ​ര​വ് കൈ​മാ​റി​യ​ത്.  ദ​മ്മാം ലേ​ബ​ർ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ ഉ​മൈ​ർ അ​ൽ സ​ഹ്‌​റാ​നി ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ സൗ​ദി ഉ​ദ്യോ​ഗ​സ്​​ഥ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന് വേ​ണ്ടി, സൗ​ദി അ​ധി​കാ​രി​ക​ളു​മാ​യി ഒ​ത്തൊ​രു​മി​ച്ച്​ ന​ട​ത്തി​യ സാ​മൂ​ഹി​ക​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് തൊ​ഴി​ൽ​മ​ന്ത്രാ​ല​യം ആ​ദ​ര​വ് ന​ൽ​കി​യ​ത്. തൊ​ഴി​ൽ, വി​സ ത​ർ​ക്ക​ങ്ങ​ളി​ൽ​പെ​ട്ട് നി​യ​മ​കു​രു​ക്കി​ൽ​പെ​ട്ട ഒ​ട്ടേ​റെ പ്ര​വാ​സി​ക​ൾ​ക്ക് നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നു​ള്ള സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്കു​ക​യും ദ​മ്മാം വ​നി​താ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ എ​ത്ത​പ്പെ​ട്ട പ്ര​വാ​സി വ​നി​ത​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും മ​ഞ്ജു​വും മ​ണി​ക്കു​ട്ട​നും ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് സൗ​ദി അ​ധി​കൃ​ത​ർ എ​ന്നും പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.

ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗ​ത്തി​​ന്റെ ഭാ​ഗ​മാ​യും ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യും സൗ​ദി അ​ധി​കാ​രി​ക​ളു​മാ​യും മ​റ്റു പ്ര​വാ​സി സം​ഘ​ട​ന​ക​ളു​മാ​യും സ​ഹ​ക​രി​ച്ചു​കൊ​ണ്ട്, ദു​രി​ത​ത്തി​ലാ​യ ഒ​ട്ടേ​റെ പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​നും നാ​ട്ടി​ലേ​ക്ക​യ​ക്കാ​നും മ​ഞ്ജു​വും മ​ണി​ക്കു​ട്ട​നും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​മാ​ണ് ഈ ​ആ​ദ​ര​വ് എ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.