ജിദ്ദ: ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളുടെ ചരിത്രം വിവരിക്കുന്ന പ്രദർശനങ്ങൾ കണ്ടത് നിരവധി തീർഥാടകർ. മക്ക, മശാഇർ റോയൽ കമീഷന് കീഴിലെ കിദാന കമ്പനിയും ഹദിയത്തുൽ ഹാജ്, മുഅ്തമിർ സൊസൈറ്റിയും ചേർന്നാണ് ആദ്യമായി അറഫയിലും മിനയിലും പ്രത്യേക പ്രദർശനങ്ങളൊരുക്കിയത്.
മശാഇറിെൻറ കഥ, തീർഥാടകരുടെ സേവനത്തിൽ പങ്കാളികളായ രാജാക്കന്മാർ, ആദ്യ കൂടിക്കാഴ്ച, ചരിത്ര പള്ളികൾ, മിനയിലെ കിണർ, മിനയിലെ മലകൾ തുടങ്ങി 10 തലക്കെട്ടുകളിലായാണ് പ്രദർശനം ഒരുക്കിയിരുന്നത്. കൂടാതെ, നൂറുവർഷത്തിനിടയിലെ പുണ്യസ്ഥലങ്ങളിലെ വികസനം തുറന്നുകാട്ടുന്ന ഡിജിറ്റൽ ഫലകങ്ങളും പ്രദർശനത്തിലുണ്ട്. പുണ്യസ്ഥലങ്ങളിലെ ലാൻഡ്മാർക്കുകളുടെ ചിത്രങ്ങളും വിവരണങ്ങളുമാണ് പ്രദർശനത്തിലുള്ളതെന്നും തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കിദാന കമ്പനി എക്സിക്യൂട്ടിവ് മേധാവി ഹാതിം മുഅ്മിന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.