മാ​സ് ത​ബൂ​ക്ക് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി

മാ​സ് ത​ബൂ​ക്ക് റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു

ത​ബൂ​ക്ക്: ഇ​ന്ത്യ പ​ര​മാ​ധി​കാ​ര റി​പ്പ​ബ്ലി​ക് ആ​യ​തി​ന്റെ 74ാം വാ​ർ​ഷി​കം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വി​സി(​മാ​സ് ത​ബൂ​ക്ക്) ന്റെ ​ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. സ്നേ​ഹ ലി​സ സാ​ബു, കൃ​പ സാ​റ സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പി​ച്ച ദേ​ശ​ഭ​ക്തി ഗാ​ന​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗ​ത്തി​ൽ മു​സ്ത​ഫ തെ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ഷ്ട്ര​പ​തി​യു​ടെ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ഫൈ​സ​ൽ നി​ല​മേ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം അ​നി​ൽ പു​തു​ക്കു​ന്ന​ത്തും അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ഡോ. ​മു​ഹ​മ്മ​ദ് റൗ​ഫ് അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ക്ക​മു​ള്ള​വ​രു​ടെ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ച​ത്. ഉ​ബൈ​സ് മു​സ്ത​ഫ സ്വാ​ഗ​ത​വും ജോ​സ് സ്ക​റി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Mass Tabuk celebrates Republic Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.