മാസ് തബൂക്ക് സംഘടിപ്പിച്ച കോടിയേരി അനുശോചന യോഗത്തിൽ ഉബൈസ് മുസ്തഫ

അനുശോചന പ്രമേയം അവതരിപ്പിക്കുന്നു


മാസ് തബൂക്ക് കോടിയേരി അനുശോചന യോഗം

തബൂക്ക്: മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന സി.പി.എം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ മാസ് തബൂക്കിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

പ്രസിഡന്റ് റഹീം ഭരതന്നൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉബൈസ് മുസ്തഫ അനുശോചന പ്രമേയം അവതരിപ്പിച്ചു. സമരതീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു കോടിയേരിയെന്നും ആശയപരമായും സംഘടനാപരമായും പാർട്ടിയെ ശക്തിപ്പെടുത്തി നയിക്കുന്ന അനിതരസാധാരണമായ സംഘടനാ പ്രത്യയശാസ്ത്ര മികവ് കാട്ടിയ അദ്ദേഹം ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ അതിന്റെ പൂർണതയിൽ നിറവേറ്റിയാണ് ഈ ലോകത്തോട് വിടപറഞ്ഞതെന്നും അനുശോചന പ്രമേയത്തിൽ പറഞ്ഞു. വ്യക്തിജീവിതത്തെ പൂർണമായും പാർട്ടി ജീവിതത്തിനുവേണ്ടി കീഴ്‌പ്പെടുത്തി, മാതൃക രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു കൊടിയേരിയെന്നും അനുശോചന പ്രമേയത്തിൽ യോഗം അനുസ്മരിച്ചു.

മാസ് രക്ഷാധികാരി സമിതി അംഗം മാത്യു തോമസ് നെല്ലുവേലിൽ, കെ.എം.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമദ് ആഞ്ഞിലങ്ങാടി, തബൂക്ക് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ലാലു ശൂരനാട്, പ്രവാസി വെൽഫെയർ മേഖല ട്രഷറർ സിറാജ് എറണാകുളം, മാസ് ഷാർജ പ്രതിനിധി വേണു അടൂർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.


Tags:    
News Summary - Mass Tabuk Kodiyeri condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.