മക്ക: മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രത്തിൽ അഗ്നിബാധ. അസീസിയ മുഹ്തത്തുൽ ബാങ്കിലെ 173ാം നമ്പർ കെട്ടിടത്തിലാണ് തിങ്കളാഴ്ച ഉച്ചക്ക് 12ഒാടെ തീ പടർന്നത്. സിവിൽ ഡിഫൻസ് എത്തി തീകെടുത്തി. കെട്ടിടത്തിലുണ്ടായിരുന്ന 172 ഹാജിമാരെ സുരക്ഷിതമായി അടുത്ത കെട്ടിടത്തിലേക്ക് മാറ്റി. സംഭവത്തിൽ ആർക്കും പരിക്കില്ല. ഒന്നാംനിലയിൽ ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പുക ഉയരുന്നത് കണ്ട ഇന്ത്യൻ ഹജ്ജ് കോഒാഡിനേറ്റർ നാസർ, ഖാദിമുൽ ഹുജ്ജാജ് സുലൈമാൻ എന്നിവരുടെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. വെസ്റ്റ് ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലെ ഹാജിമാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഹജ്ജ് കോൺസൽ മുഹമ്മദ് ശാഹിദ് ആലം, മക്ക ഇൻചാർജ് ആസിഫ് സയീദ് എന്നിവർ അപകടസ്ഥലത്തെത്തി. കേടുപാടുകൾ തീർത്ത് ഇതേ കെട്ടിടത്തിൽതന്നെ ഹാജിമാരെ താമസിപ്പിക്കാൻ കഴിയുമെന്ന് ഹജ്ജ് മിഷൻ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.