മക്ക: ദേശീയ ദിന ഭാഗമായി സൗദി നാഷനൽ കെ.എം.സി.സി ആഭിമുഖ്യത്തിൽ 'അന്നം തരുന്ന നാടിന് ജീവരക്തം' എന്ന തലക്കെട്ടിൽ നടത്തുന്ന രക്തദാന കാമ്പയിനിൽ മക്ക കെ.എം.സി.സിയും ഭാഗമായി.
സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്കിലേക്ക് 150ഓളം പേർ രക്തം ദാനം ചെയ്തു. കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഷാഫി എം. അക്ബറിെൻറയും മുസ്തഫ മലയിലിെൻറയും സഹകരണത്തോടെ നടന്ന പരിപാടി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ സുലൈമാൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നാസർ കിൻസാറയുടെ നേതൃത്വത്തിൽ സെക്രട്ടറി ഹാരിസ് പെരുവള്ളൂർ, കുഞ്ഞാപ്പ പൂക്കോട്ടൂർ, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളായ എം.സി. നാസർ, സിദ്ദീഖ് കൂട്ടിലങ്ങാടി, സമീർ ബദർ, സലീം നാണി, ബഷീർ മാനിപുരം, കെ.എം. കുട്ടി ഓമാനൂർ, ഫൈസൽ കൊടുവള്ളി തുടങ്ങിയവർ കാമ്പയിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.