റിയാദ്: പുതുതലമുറ നയതന്ത്രജ്ഞരെ വാർത്തെടുക്കുന്ന സൗദി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ.
മന്ത്രി ഞായാറാഴ്ച രാവിലെ 9.30നാണ് അമീർ സഊദ് അൽ-ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസ് സന്ദർശിച്ചത്. സൗദി യുവതീയുവാക്കളിൽനിന്ന് മികച്ച ഭാവി നയതന്ത്രജ്ഞരെ പരിശീലിപ്പിച്ചെടുക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ മന്ത്രി അവരെ അഭിസംബോധന ചെയ്തു.
ലോകം വഴിത്തിരിവിൽ നിൽക്കുന്ന ഈ സമയത്ത് ഇന്ത്യ-സൗദി തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വളർച്ച, സമൃദ്ധി, സ്ഥിരത, സുരക്ഷ, വികസനം എന്നിവയിൽ നേട്ടങ്ങളും വലിയ പ്രതീക്ഷകളുമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.