റിയാദ്: യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സഖ്യസേനയില്‍ പങ്കാളിത്തം വഹിക്കുന്ന രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെയും സൈനിക മേധാവികളുടെയും സമ്മേളനം ഞായറാഴ്്ച റിയാദില്‍ നടന്നു. സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 12ലധികം രാജ്യങ്ങളിലെ പ്രതിനിധികളും ഏതാനും രാജ്യങ്ങളിലെ അംബാസഡര്‍മാരും പങ്കെടുത്തു.
സൗദിയും യു.എ.ഇയും ഉള്‍പ്പെടെ ഗള്‍ഫ് രാഷ്ട്രങ്ങളുടെ അതിര്‍ത്തിക്ക് ഭീഷണി സൃഷ്ടിക്കുന്ന ഹൂതി വിഘടന വാദികളുടെയും അലി സാലിഹ് പക്ഷത്തിെൻറയും ഭീഷണി അവസാനിപ്പിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ആദില്‍ ജുബൈര്‍ പറഞ്ഞു. മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ ഒന്നിലധികം തവണ നടത്തിയ മിസൈല്‍ ആക്രമണം മുസ്ലീം ലോകത്തിെൻറ വികാരം വ്രണപ്പെടുത്തിയിട്ടുണ്ട്. ഇറാെൻറ പിന്തുണയോടെയാണ് ഹൂതികള്‍ സൗദി അതിര്‍ത്തിക്ക് ഭീഷണി സൃഷ്ടിക്കുന്നത്. യമനില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിനും അന്താരാഷ്ട്ര കപ്പല്‍ സഞ്ചാരത്തിനും വിഘടന വാദികള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
65 കപ്പലുകളും 124 വാഹനങ്ങളും 600 ലധികം കണ്ടെയ്നറുകളും ഇതിനകം ഹൂതികള്‍ ആക്രമിച്ചിട്ടുണ്ടെന്ന് കണക്കുകളുടെ വെളിച്ചത്തില്‍ സൗദി വിദേശ കാര്യമന്ത്രി വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ കരാറിെൻറ വെളിച്ചത്തില്‍ യമനില്‍ ഒൗദ്യോഗിക സര്‍ക്കാറിന് അധികാരം നല്‍കാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് സഖ്യസേന ഉദ്ദേശിക്കുന്നത്. സൗദിക്ക് പുറമെ, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ജോർഡന്‍, മെറോക്കോ, മലേഷ്യ, സുഡാന്‍, പാകിസ്ഥാന്‍, ജിബൂത്തി, സെനഗൽ, യമന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.