ജിദ്ദ: ഇൗ വർഷത്തെ ഹജ്ജിന് ഹജ്ജ്, ഉംറ മന്ത്രാലയം പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചു. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും എളുപ്പമുള്ള യാത്രയും സമ്പന്നമായ അനുഭവവും ആനുകൂല്യങ്ങളും സേവനങ്ങളും നൽകുന്നതാണ് പുതിയ പാക്കേജുകൾ. ഒന്ന് ‘അബ്റാജ് കിദാന അൽവാദി’ പാക്കേജ് ആണ്. യാത്രയിലുടനീളം സുഖപ്രദമായ എയർകണ്ടീഷൻ ചെയ്ത ബസുകളിലെ ഗതാഗതം, പുതിയ ടവറുകളായ മിനയിലെ‘അബ്റാജ് കിദാന വാദി’യിൽ താമസം, യാത്രയിലുടനീളം നൽകുന്ന വൈവിധ്യമാർന്ന മെനു, ശീതളപാനീയങ്ങൾ, അറഫയിൽ സജ്ജീകരിച്ച തമ്പുകൾ, മുസ്ദലിഫയിലെ താമസ സേവനങ്ങൾ ഇതിലുൾപ്പെടുന്നു. 13,000 റിയാൽ മുതലാണ് ഇതിെൻറ ചാർജ്ആരംഭിക്കുന്നത്. മറ്റൊന്ന് നാലായിരം റിയാൽ മുതൽ ആരംഭിക്കുന്ന സാമ്പത്തിക (ഇഖ്തിസാദിയ) പാക്കേജാണ്. ഇത് തെരഞ്ഞെടുക്കുന്നവർക്ക്‘തർവിയ, നഹ്ർ, തശ്‌രീഖ്’ദിവസങ്ങളിൽ അടിസ്ഥാന സേവനങ്ങൾ സജ്ജീകരിച്ച റസിഡൻഷ്യൽ കെട്ടിടങ്ങളിൽ മക്കയിലായിരിക്കും താമസമെന്നതാണ് ഇതിെൻറ സവിശേഷത. മിനയിൽ താമസസൗകര്യം നൽകുന്നത് ഇതിലുൾപ്പെടുന്നില്ല. യാത്രാ ചാർജ് ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ചിരിക്കും. ആഭ്യന്തര തീർഥാടകർക്ക് ഇലക്ട്രോണിക് പാതയിൽ പ്രവേശിച്ച് പുതിയ പാക്കേജുകൾക്കായി അപേക്ഷിക്കാവുന്നതാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.