മ​ക്ക ഒ.​ഐ.​സി.​സി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം ഷാ​ജി ചു​ന​ക്ക​ര​ക്ക് ന​ൽ​കി വി.​സി. ക​ബീ​ർ മാ​സ്​​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മോ​ദി​യും പി​ണ​റാ​യി​യും നാ​ണ​യ​ത്തി​​ന്റെ ഇ​രു​വ​ശ​ങ്ങ​ൾ -വി.​സി. ക​ബീ​ർ മാ​സ്​​റ്റ​ർ

മ​ക്ക: മോ​ദി​യും പി​ണ​റാ​യി​യും ഒ​രു നാ​ണ​യ​ത്തി​​ന്റെ ഇ​രു​വ​ശ​ങ്ങ​ളാ​ണെ​ന്ന് മു​ൻ മ​ന്ത്രി​യും ഗാ​ന്ധി ദ​ർ​ശ​ൻ സം​സ്ഥാ​ന സ​മി​തി ചെ​യ​ർ​മാ​നു​മാ​യ വി.​സി. ക​ബീ​ർ മാ​സ്​​റ്റ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​​ന്റെ തെ​ളി​വു​ക​ളാ​ണ് ഇ​പ്പോ​ൾ ജ​ന​താ​ദ​ൾ നേ​താ​വി​ന്റെ നാ​വി​ൽ​നി​ന്ന് ലോ​കം അ​റി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ക്ക ഒ.​ഐ.​സി.​സി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ റ​ഹ്മാ​ൻ മു​ന​മ്പ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അം​ഗ​ത്വ കാ​ർ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ചു​ന​ക്ക​ര​ക്ക് ന​ൽ​കി വി.​സി. ക​ബീ​ർ മാ​സ്​​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ നി​സാം നി​സാ​മി​ന് റ​ഹ്മാ​ൻ മു​ന​മ്പ​ത്തും അം​ഗ​ത്വ കാ​ർ​ഡ് ന​ൽ​കി. സാ​ക്കി​ർ കൊ​ടു​വ​ള്ളി, ഹു​സ്സൈ​ൻ ക​ല്ല​റ, നി​സാം കാ​യം​കു​ളം, നി​സാ​ർ നി​ല​മേ​ൽ, നൗ​ഷാ​ദ് എ​ട​ക്ക​ര, അ​ബ്ദു​ൽ ക​രീം വ​ര​ന്ത​ര​പ്പ​ള്ളി, ഷം​നാ​സ് അ​ടി​വാ​ട്, അ​ബ്ദു​ൽ സ​ലാം അ​ടി​വാ​ട്, നൗ​ഫ​ൽ ക​രു​നാ​ഗ​പ്പ​ള്ളി, അ​ൻ​വ​ർ ഇ​ട​പ്പ​ള്ളി, അ​ന​സ് തേ​വ​ല​ക്ക​ര, റ​ഫീ​ഖ് വ​ര​ന്ത​ര​പ്പ​ള്ളി, ഹ​സീ​ന മു​ഹ​മ്മ​ദ് ഷാ, ​ഷം​ല ഷം​നാ​സ്, ജ​സീ​ന അ​ൻ​വ​ർ, ജെ​സ്സി ഫി​റോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ജി ചു​ന​ക്ക​ര സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ഷാ ​പോ​രോ​ഴി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Modi and Pinarayi are two sides of the same coin -V.C. Kabir Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.