ദമ്മാം: കർശന നിയന്ത്രണത്തിനിടയിലും ദമ്മാം കിങ് ഫഹദ് വിമാനത്താവളം വഴി സ്വർണക്കടത്ത് സജീവമാകുന്നു. ഏതാനും മാസങ്ങൾക്കകം ദമ്മാം വിമാനത്താവളത്തിൽ നടന്ന വലിയ സ്വര്‍ണവേട്ടകളിൽ മൂന്നിലേറെ ദക്ഷിണേന്ത്യക്കാരാണ് പിടിയിലായതെന്ന് ദമ്മാം ക്രിമിനൽ കോടതി പരിഭാഷകൻ മുഹമ്മദ് നജാത്തി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയമവിരുദ്ധമായ സ്വർണക്കടത്തിലും പണം കടത്തിലും പിടിയിലായത് മലയാളികളടക്കമുള്ള നിരവധി പേരാണ് അന്വേഷണം നേരിടുന്നത്. മംഗലാപുരം, ബാംഗ്ലൂർ കേന്ദ്രീകരിച്ച് നടന്നിരുന്ന അനധികൃത സ്വർണ, പണം കടത്തിൽ കരിയർമാരായി മലയാളികളും അകപ്പെട്ടതായാണ് വിവരം. യു.എ.ഇയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വാങ്ങുന്ന സ്വർണം ദുബൈ^ ദമ്മാം വിമാനത്താവളം വഴി സൗദി വിപണിയിൽ കൂടിയ വിലക്ക് വിറ്റ് വൻ ലാഭം കൊയ്യുന്നതാണ് പ്രധാന രീതി. സൗദിയിലെ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ഭീമമായ പണം ഇതുപോലെ ദുബൈയിലേക്കും തിരിച്ച്കടത്തും. ഒറ്റത്തവണ നടത്തുന്ന ഇടപാടിൽ തന്നെ 25,000 റിയാലിലേറെ ലാഭം കൊയ്യാനാവും. ഇത്തരമൊരു കേസിലാണ് ബാംഗ്ലൂർ സ്വദേശിയെ ഒരുകിലോ സ്വർണവുമായി ദമ്മാമിൽ നിന്ന് പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദമായ ചോദ്യം ചെയ്യലിലാണ് സ്വർണക്കടത്ത് റാക്കറ്റിെൻറ ചുരുളഴിഞ്ഞത്. സ്വർണം ശരീരത്തിെൻറ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചാണ് കടത്തുന്നത്.
ദമ്മാമിൽ നിന്ന് ബാംഗ്ലൂർ, മംഗലാപുരം വിമാനത്താവളങ്ങളിലൂടെ സ്വർണവും പണവും അനധികൃതമായി ഇന്ത്യയിലേക്ക് കടത്തുന്നതാണ് മറ്റൊരു രീതി. ഇത്തരമൊരു കൃത്യത്തിനിടെ രണ്ട് ലക്ഷത്തിലേറെ റിയാൽ കടത്തിയ കേസിൽ മംഗലാപുരം സ്വദേശി കഴിഞ്ഞ മാസം പിടിയിലായി. തുടരന്വേഷണത്തിൽ കുറ്റം ശരിെവച്ച ദമ്മാം ക്രിമിനൽ കോടതി ഒരു വർഷം ജയിലും രണ്ട് ലക്ഷം റിയാൽ പിഴയും വിധിച്ചു. കരിയർമാർ പലരും സന്ദർശക വിസയിലും ബിസിനസ് വിസയിലുമാണ് സൗദിയിലെത്തുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിേലർപ്പെടുന്നതിനെക്കുറിച്ചും സൗദിയിലെ ശിക്ഷാരീതികളെക്കുറിച്ചും പലപ്പോഴും ഇവർ അജ്ഞരാണെന്നതാണ് റാക്കറ്റിലകപ്പെടാൻ കാരണം. ഏറ്റവുമൊടുവിലെ മറ്റൊരു കേസിൽ കൊടുവള്ളി സ്വദേശിയെ ദമ്മാമിൽ നിന്ന് ദുബൈയിലേക്ക് 13 ലക്ഷം റിയാൽ കടത്താൻ ശ്രമിച്ച കേസിലാണ് പിടിയിലാവുന്നത്. ഇയാൾക്കെതിരെ രണ്ട് മില്യൺ റിയാൽ പിഴയും മൂന്ന് വർഷം ജയിൽ ശിക്ഷയുമാണ് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.