ജിദ്ദ: ടീം പുണർതം മോട്ടിവേഷൻ ക്ലാസും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവരും കുടുംബിനികളും പങ്കെടുത്ത പരിപാടിയിൽ ചെയർമാൻ ഉണ്ണീൻ പുലാക്കൽ ഉദ്ഘാടനം ചെയ്തു. പുണർതം ടീം കോഓഡിനേറ്റർ ഹസൻ കൊണ്ടോട്ടിയുടെ മകൾ റിഷ്നി ഹസൻ ‘റിലേഷൻഷിപ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മോട്ടിവേഷൻ ക്ലാസ് കുടുംബിനികൾക്കും വിദ്യാർഥികൾക്കും ഏറെ ഉപകാരപ്രദമായി. ചടങ്ങിൽ സി.എം അഹ്മദ് ആക്കോട് അധ്യക്ഷത വഹിച്ചു. ഹുസൈൻ ചുള്ളിയോട്, കബീർ കൊണ്ടോട്ടി, യൂസഫ് കോട്ട, ഗഫൂർ ചാലിൽ, ഡോ. ഹാരിസ് നാസർ കോഴിത്തൊടി, ഹബീബ റഹീം, ഡോ. മിർസാന, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ, ബൈജു ദാസ്, ശ്രീത അനിൽ, അജിത സലിം തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് ചുക്കൻ സ്വാഗതവും റഹീം കാക്കൂർ നന്ദിയും പറഞ്ഞു. മുജീബ് പാക്കട, മുസ്തഫ കുന്നുംപുറം, മുബാറക്ക് വാഴക്കാട്, നജീബ് കോതമംഗലം, അഷ്റഫ് കാലിക്കറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.