മോ​ട്ടോ ഫോം ​ഇ​ന്ത്യ ക​മ്പ​നി​യു​ടെ ലോ​ഗോ റി​യാ​ദി​ൽ പ്ര​കാ​ശ​നം ചെയ്യുന്നു

മോട്ടോ ഫോം ഇന്ത്യ ഉല്‍പന്നങ്ങള്‍ സൗദി വിപണിയില്‍

റി​യാ​ദ്: ഇ​ന്ത്യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന മോ​ട്ടോ ഫോം ​ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ സൗ​ദി വി​പ​ണി​യി​ല്‍ പു​റ​ത്തി​റ​ക്കി. മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി മാ​ട്ര​സ്സ്, സ്ക്ര​ബേ​ഴ്സ്, കാ​ര്‍ സീ​റ്റ്‌ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഗ​ൾ​ഫി​ൽ എ​ത്തി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി വി​പ​ണി​യി​ല്‍ പു​റ​ത്തി​റ​ക്കി​യ സ്ക്ര​ബേ​ഴ്സ് ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ സൗ​ദി​ത​ല പു​റ​ത്തി​റ​ക്ക​ൽ ച​ട​ങ്ങും ക​മ്പ​നി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ഇ​ഫ്താ​ര്‍ സം​ഗ​മ​വും റി​യാ​ദി​ൽ ന​ട​ന്നു.

മ​ല​സി​ലെ പെ​പ്പ​ര്‍ ട്രീ ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​െ​ങ്ക​ടു​ത്തു. റി​യാ​ദി​ലെ വി​ത​ര​ണ​ക്കാ​രാ​യ റാ​ഷി​ദ്‌ ഹാ​മി​ദ് ഇ​ബി​ന്‍ റാ​ഷി​ദ് അ​ല്‍ അ​ന​സി ഈ​സ്​​റ്റ്​ ക​മ്പ​നി​യു​ടെ എം.​ഡി റാ​ഷി​ദ്‌ അ​ല്‍അ​ന​സി, മോ​ട്ടോ ഫോം ​ഇ​ന്ത്യ ക​മ്പ​നി എം.​ഡി മാ​ത്യു ജോ​സ​ഫ്, ഡ​യ​റ​ക്ട​ര്‍ സ്​​റ്റീ​ഫ​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു.

മാ​ര്‍ക്ക​റ്റി​ങ്​ എ​ക്സി​ക്യൂ​ട്ടി​വ്‌ നി​യാ​സ് അ​ബ്​​ദു​ല്‍ മ​ജീ​ദ്‌, ഡോ. ​ജ​യ​ച​ന്ദ്ര​ന്‍, പു​ഷ്പ​രാ​ജ്, സ​ത്താ​ര്‍ കാ​യം​കു​ളം, റി​യാ​ദി​ലെ നി​ര​വ​ധി ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍, സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​രി​പാ​ടി​ക​ള്‍ക്ക് സ​ജി​ന്‍ നി​ഷാ​ന്‍, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Moto Form India products in Saudi market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.