സന്തോഷ വാർത്ത, സൗദിയിൽ ട്രാഫിക്​ പിഴകൾക്ക് വൻ ഇളവ്​

റിയാദ്​: സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക്​ വലിയ തോതിൽ ഇളവ്​ പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക്​ 50 ശതമാനവു​ം അതിന്​ ശേഷം രേഖപ്പെടുത്തുന്ന പിഴകൾക്ക്​ 25 ശതമാനവു​മാണ്​ ഇളവ്​ അനുവദിക്കുക. സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും ഉത്തരവ്​ പ്രകാരം ആഭ്യന്തര മന്ത്രാലയമാണ്​ ഇളവുകൾ​ പ്രഖ്യാപിച്ചത്​.

ധനകാര്യമന്ത്രാലയവും​ സൗദി ഡാറ്റ ആൻഡ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെയും സഹായത്തോടെയാണ്​ പദ്ധതി നടപ്പാക്കുക. നിലവിലുള്ള പിഴകളെല്ലാം ആറ് മാസത്തിനുള്ളിൽ തന്നെ അടച്ചു തീർക്കണം. ഓരോ പിഴകളും വെവ്വേറെയായോ അല്ലെങ്കിൽ ഒന്നിച്ചോ അടക്കാം. എന്നാൽ പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല.

പൊതുസുരക്ഷയെ ബാധിക്കുന്ന നാലു തരം ട്രാഫിക് പിഴകളെയാണ്​ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന്​ ട്രാഫിക് വിഭാഗം വക്താവ് ട്രാഫിക് മന്‍സൂര്‍ അല്‍ശുക്‌റ അറിയിച്ചു. റോഡുകളില്‍ വാഹനാഭ്യാസം നടത്തല്‍, മയക്കുമരുന്ന് അടക്കമുളള നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച ശേഷം വാഹനമോടിക്കല്‍, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ച റോഡില്‍ 50 കിലോമീറ്ററിനപ്പുറം അധിക വേഗതയില്‍ വാഹനമോടിക്കല്‍, 140 കിലോമീറ്റര്‍ നിശ്ചയിച്ച റോഡില്‍ 30 കിലോമീറ്റര്‍ അധികവേഗതയില്‍ വാഹനമോടിക്കല്‍ എന്നിവയാണത്​.

അതേസമയം ട്രാഫിക്​ പിഴ അടച്ചില്ലെങ്കിൽ ഇനി മുതൽ വാഹനം പിടിച്ചെടുക്കലും മറ്റ് നിയമ നടപടികളും നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Motorists in Saudi Arabia offered new fine reduction scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.