റിയാദ്: റിയാദ് ചിൽഡ്രൻസ് ക്ലബ് സാരഥികളിലൊരാളും കലാസാംസ്കാരിക പ്രവർത്തകനുമായ മുബാറക് കാട്ടിലപീടികയിൽ 36 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. തൃശൂർ ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശിയാണ് മുബാറക്.
1983ൽ തയ്യൽ തൊഴിലാളിയായാണ് പ്രവാസം ആരംഭിച്ചത്. 36 വർഷത്തിന് ശേഷം സാഫ് ഇൻറർനാഷനൽ എന്ന കമ്പനിയിലെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിന്നാണ് വിരമിക്കുന്നത്.
റിയാദിൽ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ഇദ്ദേഹം അവരെ രണ്ടു വർഷം മുമ്പ് നാട്ടിലേക്ക് അയച്ചിരുന്നു. വ്യത്യസ്ത ബിസിനസ് സംരംഭങ്ങളുമായി റിയാദിലെ റൗദയിൽ സജീവ സാന്നിധ്യമായിരുന്നു മുബാറക്. നീണ്ട പ്രവാസം നിരവധി അനുഭവങ്ങളും സുഹൃത്തുക്കളെയും സമ്മാനിച്ചുവെന്നും മുബാറക് പറഞ്ഞു. ഹസീന മുബാറക് ആണ് ഭാര്യ. മിൻസി മുബാറക്, മഹ മുബാറക് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.