ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്മാന് ദക്ഷിണ കൊറിയ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യം. രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് നടത്തുന്നത്. ദക്ഷിണ കൊറിയന്‍ പ്രസിഡൻറ് മൂണ്‍ ജെ ഇന്നുമായി ബുധനാഴ്ച കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ഊർജം, പൊതുസേവനം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നതിനായി ധാരണപത്രങ്ങളില്‍ ഒപ്പുവെക്കും. ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ 101.5 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് ദക്ഷിണ കൊറിയ സൗദിയില്‍നിന്ന് ഇറക്കുമതി ചെയ്തത്. ഇത് ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 2.7 ശതമാനം കുറവാണ്. സൗദിയുടെ ആണവോർജ പദ്ധതികളിലും ദക്ഷിണ കൊറിയ തല്പരരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.