റിയാദ്: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ സന്ദേശവുമായി ജനുവരി 25, 26, 27, 28 തീയതികളിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സൗദി അറേബ്യയിലും സജീവം. കരിപ്പൂർ ഹജ്ജ് ഹൗസിനടുത്ത് വിശാലമായ വയലിൽ പ്രത്യേകം സജജമാക്കുന്ന വെളിച്ചം നഗറിൽ നാല് ദിവസങ്ങളിലായി ഒരു ലക്ഷം സ്ഥിരം പ്രതിനിധികളടക്കം അഞ്ച് ലക്ഷത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും.
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പണ്ഡിതന്മാരും ചിന്തകരും പ്രഭാഷകരും എഴുത്തുകാരും സാംസ്കാരിക വ്യക്തിത്വങ്ങളും വിവിധ സെഷനുകളിലായി അഭിസംബോധന ചെയ്യും. വിവിധ ഗൾഫ് നാടുകളിൽ ഇതിനകം പ്രചാരണോദ്ഘാടനങ്ങൾ നടന്നതായി സംഘാടകർ റിയാദിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ പ്രവിശ്യകളിലായി വേദ വെളിച്ചം മാനവികത സംഗമങ്ങൾ, ഫാമിലി മീറ്റുകൾ, ദൗത്യപഥം പ്രീ കോൺ മീറ്റ്, ഹൈെസക്ക് വിദ്യാർഥി സമ്മേളനങ്ങൾ, വനിതസംഗമങ്ങൾ തുടങ്ങി ഒട്ടേറെ പരിപാടികൾ നടന്നുവരുന്നു.
സൗദി അറേബ്യയിൽ സന്ദർശനം നടത്തുന്ന കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ എം. അഹമ്മദ് കുട്ടി മദനി, സെക്രട്ടറി എൻ.എം. ജലീൽ എന്നിവരുടെ സാന്നിധ്യത്തിൽ വിവിധ പ്രവിശ്യകളിലായി മാനവിക സംഗമങ്ങൾ, പഠനക്യാമ്പുകൾ, കുടുംബസംഗമങ്ങൾ, പ്രവർത്തക കൺവെൻഷനുകൾ തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചുവരുകയാണ്.
സൗദിയുടെ കിഴക്കൻ, വടക്കൻ പ്രവിശ്യകൾ പിന്നിട്ട് റിയാദ്, ജിദ്ദ തുടങ്ങിയ പ്രധാന നഗരങ്ങളിലെ പ്രവർത്തകരെയും ഇതര പ്രവാസി ജനസമൂഹത്തെയും അഭിസംബോധന ചെയ്യുന്ന രീതിയിലാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
പ്രചാരണത്തിെൻറ ഭാഗമായി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി നിരന്തരമായ പരിപാടികൾ നടക്കുന്നുണ്ട്. ഡൽഹി, കൊൽക്കത്ത, ബംഗളൂരു, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിൽ നാഷനൽ ഇസ്ലാഹീ മീറ്റുകൾ നടക്കുന്നു.
കെ.എൻ.എം മർകസുദ്ദഅവ ട്രഷറർ എം. അഹമ്മദ് കുട്ടി മദനി, സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ, സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഷാജഹാൻ ചളവറ, റിയാദ് ഘടകം പ്രസിഡൻറ് സിറാജ് തയ്യിൽ, സെക്രട്ടറിമാരായ ഫഹദ് ഷിയാസ്, ഇക്ബാൽ കൊടക്കാടൻ, ദാഈ സഹൽ ഹാദി, അഡ്വൈസറി ബോർഡ് ചെയർമാൻ അബ്ദുൽ ഹമീദ് മടവൂർ, ഫോക്കസ് സൗദി പ്രതിനിധി ഐ.എം.കെ. അഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.