റിയാദ്: റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) ഓണാഘോഷം സംഘടിപ്പിച്ചു. മലസിലെ ചെറീസ് റസ്റ്റാറന്റിൽ ഓണസദ്യ, മഹാബലി എഴുന്നള്ളത്ത്, തിരുവാതിര കളി എന്നിവയോടെ വിപുലമായി നടന്ന ആഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു. പ്രസിഡൻറ് ബാബുരാജ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം വാസുദേവൻ പിള്ള, ജോയിൻറ് സെക്രട്ടറി ശ്യാം സുന്ദർ, പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ, പത്മിനി ടീച്ചർ, നിഷാ ബിനീഷ്, ബിനു ശങ്കർ എന്നിവർ സംസാരിച്ചു.
2025ലെ മെമ്പർഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം കൊക്കക്കോള ട്രെയിനിങ് മാനേജർ വേണുഗോപാലിന് നൽകി പ്രസിഡൻറ് ബാബുരാജ് നിർവഹിച്ചു. പ്രീതി വാസുദേവൻ, പത്മിനി ടീച്ചർ, രാധികാ സുരേഷ്, അമ്മു എസ്. പ്രസാദ്, ലക്ഷ്മി മഹേഷ് എന്നിവർ ചേർന്നു ഭദ്രദീപം തെളിയിച്ചു. അടുത്ത വർഷം ഏപ്രിലിൽ മെഗാ ഇവൻറ് നടത്തുമെന്ന് പ്രോഗ്രാം ഡയറക്ടർ സുരേഷ് ശങ്കർ അറിയിച്ചു. ജനറൽ സെക്രട്ടറി അൻസാർ ഷാ സ്വാഗതവും ട്രഷറർ രാജൻ മാത്തൂർ നന്ദിയും പറഞ്ഞു.
ഗായകരായ ദേവിക ബാബുരാജ്, വിനോദ് വെണ്മണി, അനാമിക സുരേഷ്, കീർത്തി രാജൻ, നിഷ ബിനീഷ്, രാമൻ ബിനു, അൻസർ ഷാ, ശ്യാം സുന്ദർ, ദിവ്യ പ്രശാന്ത്, അമ്മു എസ്. പ്രസാദ്, റീന കെ. രാജു, അനന്ദു, ഷിസ, അക്ഷിക മഹേഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ജോസ്, മുഹമ്മദ് റോഷൻ, സന്തോഷ് തോമസ്, സലീം എന്നിവർ ചേർന്ന് ഒരുക്കിയ ഓർക്കസ്ട്ര ഫ്യൂഷൻ കാണികൾക്ക് സവിശേഷ വിരുന്നായിരുന്നു. നിഷ ബിനീഷ്, വിധു ഗോപകുമാർ, ബിന്ധ്യ നീരജ്, ലീന ബാബുരാജ്, കീർത്തി രാജൻ, ഹഫ്സ സലീം, ആശ ജോസ്, റജിന ബിനു എന്നിവർ ചേർന്നവതരിപ്പിച്ച തിരുവാതിരക്കളി കാണികൾക്ക് നവ്യാനുഭവമായിരുന്നു.
ശിവദ രാജൻ, തൃപ്തിക നീരജ്, കൃഷ്ണ വേണുഗോപാൽ, അദ്വിക മഹേഷ്, അമാനി ഗോപകുമാർ, തൻവി നീരജ്, ഇഷാൻ ഗോപകുമാർ എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും കാണികളെ ആകർഷിച്ചു. ബിനീഷ്, ശരത് ജോഷി, മാത്യൂസ്, ഷാജീവ് ശ്രീകൃഷ്ണപുരം, സക്കീർ, അശ്വിൻ, ഗോപകുമാർ ഗുരുവായൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹരിത അശ്വിൻ, അക്ഷിക മഹേഷ് എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.