ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസ്രിസ് പ്രവാസി ഫോറം ‘ഒന്നിച്ചോണം നല്ലോണം 2024’ എന്ന പേരിൽ ജിദ്ദ ഹറാസാത് വില്ലയിൽ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
ഷബ്ന ഷാഫി, മുംതാസ് നവാസ്, ഷജീറ ജലീൽ, സബീന സഫറുള്ള, നോയ നവാസ്, മണി കിരൺ, ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ മാവേലിയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര, ചെണ്ടമേളം, പുലിക്കളി, തിരുവാതിരക്കളി, ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
സാംസ്കാരിക പരിപാടിയിൽ ഓണപ്പാട്ട്, വിവിധ നൃത്തങ്ങൾ, ഗാനങ്ങൾ, ഡ്രംസ്, ലൈവ് ഓർക്കസ്ട്ര, കൊട്ടിപ്പാട്ട് തുടങ്ങിയ കലാപരിപാടികളും ഓണക്വിസും അരങ്ങേറി. പുരുഷന്മാരുടെ തിരുവാതിരക്കളിയും ഫാഷൻ ഷോയും വേറിട്ട അനുഭവമായി. സന്തോഷ് കളക്കാട്ട്, സഗീർ മാടവനാ സജിത് മതിലകം, ഗഫൂർ കാട്ടൂർ, ജലീൽ മുഹമ്മദ്, കിരൺ, വിഷ്ണു കിരൺ, മുഹമ്മദ് ഇഹ്സാൻ, മിൻഹാ സാബു, ഇൻഷാ സുബിൽ, ഇസ്മാ സുബിൽ, ഇസ്സ മെഹറീൻ, ഫിസ ഫാത്തിമ.
അഫ്ര അബൂബക്കർ, സൈന അബൂബക്കർ, ജിനാഷ് ജലീൽ, അഹ്മദ് സാക്കി തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുത്തു. സാംസ്കാരിക പരിപാടി മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീർ മാടവന ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി താഹ മരിക്കാർ, വനിത പ്രസിഡൻറ് സുമീത അസിസ്, വനിതാ രക്ഷാധികാരി തുഷാര ഷിഹാബ് എന്നിവർ സംസാരിച്ചു.
10,12 ക്ലാസുകളിൽ വിജയിച്ചവർക്കുള്ള ഉപഹാരങ്ങൾ വേദിയിൽ വിതരണം ചെയ്തു. സെക്രട്ടറി സഫറുല്ല സ്വാഗതവും ട്രഷറർ മുഹമ്മദ് സാബിർ നന്ദിയും പറഞ്ഞു. കൾച്ചറൽ സെക്രട്ടറി സഗീർ പുതിയകാവ്, പ്രോഗ്രാം കൺവീനർ ജലീൽ മുഹമ്മദ്, ഷറഫു ചെളിങ്ങാട്, ഷിഹാബ് അയ്യാരിൽ.
അനീസ് അഴീക്കോട്, സഹീർ വലപ്പാട്, സുബിൽ ഇബ്രാഹിം, ഹനീഫ സാബു, അബ്ദുൽകാദർ കായംകുളം, ജമാൽ വടമ, നവാസ് കൈപ്പമംഗലം, അൻവർ സാദത്ത്, സലിം ജമാൽ, ഷാഫി, ഷജീറ ജലീൽ, സുമീത, ഷിഫാ, ജസീന തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.