റിയാദ്: പ്രവാസം മതിയാക്കി മടങ്ങുന്ന വൈസ് പ്രസിഡൻറ് നൗഷാദ് ബിൻസാഗറിന് റിയാദി ശല നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. ബത്ഹ ക്ലാസിക് ഒാഡിറ്റോറിയത്തിൽ ചേർന്ന പൊതുയോഗത്തിൽ പ്രസിഡൻറ് മുഹമ്മദ് മൻസൂർ കല്ലൂർ അധ്യക്ഷത വഹിച്ചു. അഷ്റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. ലത്തീഫ് തെച്ചി, ജയൻ കൊടുങ്ങല്ലൂർ, യൂസുഫ് കായംകുളം, അയ്യൂബ് കരൂപ്പടന്ന, അലക്സ് തോമസ്, സക്കീർ ഹുസൈൻ കരുനാഗപ്പള്ളി, സിനു അഹമ്മദ്, മുനീർ മണപ്പള്ളി, ഷഫീഖ് മുസ്ലിയാർ, ഷാജഹാൻ മൈനാഗപ്പള്ളി എന്നിവർ സംസാരിച്ചു.
മുഹമ്മദ് മൻസൂർ കല്ലൂർ നൗഷാദിന് ഒാർമഫലകം സമ്മാനിച്ചു. യൂസുഫ് കായംകുളം പൊന്നാട അണിയിച്ചു. കരുനാഗപ്പള്ളി ആദിനാട് സ്വദേശിനിയായ വിധവക്കുള്ള ധനസഹായം ജയൻ കൊടുങ്ങല്ലൂർ നന്മ ഹ്യൂമാനിറ്റി കോഒാഡിനേറ്റർ ഷാജഹാൻ മൈനാഗപ്പള്ളിക്ക് കൈമാറി. ജനറൽ സെക്രട്ടറി എഫ്. അബ്ദുൽ ബഷീർ സ്വാഗതവും ട്രഷറർ അഖിനാസ് എം. കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. സലീം ചേമത്തറയിൽ, സലിം കുനിയത്ത്, റിയാസ് സുബൈർ, ഷമീർ കാവിൽ, ഷമീർ കൊച്ചാലുമ്മൂട്, നൗഫൽ നൂറുദ്ദീൻ, നിയാസ് ശാസ്താംകോട്ട, അനസ് ചിറ്റുമൂല, നവാസ് ലത്തീഫ്, മൻസൂർ കൊച്ചാലുമ്മൂട്, ജാസർ ഇടക്കുളങ്ങര, ഫഹദ്, വഹാബ്, ഷിനു ഷംസ്, ഷമീർ അബ്ദുൽ റഷീദ്, റിയാസ് അബ്ദുൽ വഹാബ്, അജ്മൽ താഹ, നവാബ് തഴവ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.