ദമ്മാം: ഹുറൂബിെൻറ െകണിയിൽ കുടുങ്ങി നാട്ടിലെത്താൻ വഴി കാണാതലഞ്ഞ വീട്ടുവേലക്കാരി ക്ക് മലയാളി സാമൂഹിക പ്രവർത്തകെൻറ ഇടപെടൽ തുണയായി. ആന്ധ്രപ്രദേശ് നെല്ലൂര്‍, കോവൂര്‍ സ്വദേശിനി നസീമ ബീഗം (50) ആണ് ദുരിതകാലം താണ്ടി നാട്ടിലേക്ക് മടങ്ങിയത്. ഒരു വ്യാഴവട്ടം നീണ്ട നസീമയുടെ പ്രവാസത്തിനാ ണ് ഇതോടെ വിരാമമായത്. റിയാദിലെ സ്കൂളിൽ 10 കൊല്ലം ‘ആയ’യായി ജോലി ചെയ്ത ശേഷമാണ് വീട്ടുവേലക്കാരിയുടെ വിസയിൽ ഇവർ നാരിയയിൽ എത്തിയത്. സ്പോൺസർ മോശമായി പെരുമാറിയതിനെ തുടർന്ന് മറ്റ് പല വീടുകളിലേക്കും മാറുകയായിരുന്നു. ഇതിനിടെ സ്പോൺസർ ഇവരെ ഹൂറൂബാക്കി. ഹഫര്‍ അല്‍ ബാത്വിനിലെ ഗരിയ ഓലയയിലെ വീട്ടിലാണ് അവസാനം ജോലി നോക്കിയത്. മകള്‍ക്ക് കല്യാണം വന്നതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമം നടത്തിയപ്പോഴാണ് സ്പോൺസർ നിയമക്കുരുക്കിലാക്കിയ വിവരം അറിയുന്നത്. പഴയ സ്പോൺസറായ സ്ത്രീ അവിടെ ജോലി ചെയ്യുന്ന സമയത്തുതന്നെ ഹുറൂബാക്കിയിരുന്നു. ഒരു വർഷത്തിലധികം നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ നസീമയെ കൂടാതെതന്നെ കല്യാണം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.
ജോലിചെയ്തിരുന്ന വീട്ടുകാരുെട സഹായത്താൽ ദമ്മാം ഡീപോർേട്ടഷൻ സെൻററിലെത്തി ഹുറൂബ് ഒഴിവാക്കാൻ ശ്രമം നടത്തിയിട്ടും വിജയിക്കാതെ വന്നതോടെ കരഞ്ഞു തളർന്നിരുന്ന നസീമയെ ജയിൽ ജീവനക്കാരാണ് മലയാളി സാമൂഹികപ്രവർത്തകൻ നാസ് വക്കത്തിെൻറ അടുത്തെത്തിച്ചത്. മകളുെട നിക്കാഹിന് നാട്ടിലെത്തണമെന്ന നസീമയുടെ ആഗ്രഹമറിഞ്ഞ നാസ് സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസിയില്‍നിന്ന് ഔട്ട് പാസ് ശരിയാക്കി തര്‍ഹീല്‍ മേധാവിയില്‍നിന്നും അനുമതി നേടി നസീമക്ക് എക്സിറ്റ് നേടുകയായിരുന്നു. യാത്രാരേഖകള്‍ എല്ലാം ശരിയാക്കി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിൽ അവരെ കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.