അൽഖോബാർ: വിതരണ ശൃംഖലകളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും പ്രാദേശിക വ്യവസായങ്ങൾക്ക് തുടർച്ചയായ വിതരണം ഉറപ്പാക്കുന്നതിനുമായി ‘നാഷനൽ മിനറൽസ് പ്രോഗ്രാം’ പദ്ധതി ആരംഭിച്ചു.
ഈ മേഖലയുടെ വളർച്ചയുടെ പാത നയിക്കുന്നതിലും രാജ്യത്തിന്റെ ധാതുസമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തുന്നതിനും ഇത് സജീവ പങ്കുവഹിക്കുമെന്ന് സൗദി വ്യവസായ-ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ പദ്ധതി നിലവിലുള്ളതും ഭാവിയിലുള്ളതുമായ ധാതുവിതരണ ശൃംഖലകളുടെ കാര്യക്ഷമതയും പര്യാപ്തതയും വർധിപ്പിക്കാനും പ്രാദേശിക, ആഗോള തലങ്ങളിൽ അവയുടെ തുടർച്ച ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
പരിപാടിയുടെ സ്ഥാപനം ഈ മേഖലയിലെ നേതൃത്വത്തിന്റെ താൽപര്യത്തിന് അടിവരയിടുന്നതായി അൽ ഖുറൈഫ് വിശദീകരിച്ചു.
ഖനനം ദേശീയ വ്യവസായത്തിന്റെ മൂന്നാം തൂണായി മാറുന്നതിനായി ധാതു മൂല്യ ശൃംഖല വികസിപ്പിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി വഴി വികസിതവും സംയോജിതവും വൈവിധ്യമാർന്നതുമായ അടിസ്ഥാന സൗകര്യങ്ങളുടെ വിശാലമായ അടിത്തറ, ഭൂമിശാസ്ത്രപരമായ സ്ഥാനം, സാമ്പത്തിക വികസനത്തിനും പ്രാദേശികമായും ആഗോളതലത്തിലും അതിെൻറ ഭാവി എന്നിവ ലക്ഷ്യമിടുന്നു. ധാതുവിതരണ ശൃംഖലകളുടെ തുടർച്ച ഉറപ്പാക്കാൻ നിലവിലുള്ള വിടവുകൾ നികത്താനും പര്യവേക്ഷണ പ്രക്രിയകൾക്ക് സംഭാവന നൽകാനും ഈ പ്രോഗ്രാം പ്രവർത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.