യാംബു: വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെ സൗദിയുടെ എട്ട് പ്രദേശങ്ങളിൽ മണൽക്കാറ്റ് വീശുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് മണിക്കൂറിൽ 45 കിലോമീറ്ററിലധികം വേഗമുള്ള മണൽക്കാറ്റാണ് പ്രതീക്ഷിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
മദീന, ഹാഇൽ, റിയാദ്, അൽ ഖസിം, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, തബൂക്ക് എന്നീ മേഖലകളിലാണ് പൊടിക്കാറ്റ് അനുഭവപ്പെടുകയെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞയാഴ്ച മുതൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഉണ്ടായേക്കാവുന്ന കാലാവസ്ഥാമാറ്റങ്ങളെക്കുറിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 60 കി.മീറ്ററിൽ കൂടുതൽ വേഗത്തിൽ പൊടിക്കാറ്റിനും സജീവമായ കാറ്റിനൊപ്പം ഇടത്തരം മുതൽ കനത്ത തോതിൽ ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്രം ചൂണ്ടിക്കാട്ടി. മണൽക്കാറ്റ് ദൂരക്കാഴ്ചയെ തടസ്സപ്പെടുത്തുകയും റോഡ് ഗതാഗതം മന്ദഗതിയിലാക്കുകയും ചെയ്യുന്നതിനാൽ വാഹനത്തിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.