റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി ഹാഇലിൽ മരിച്ചു. പൂനലൂർ കരവാളൂർ പാറവിള വിട്ടിൽ ജയഘോഷ് ജോൺ (42) ആണ് മരിച്ചത്. അൽദിമാ ബേക്കറിയുടെ സെയിൽസ് വാനിൽ ജീവനക്കാരനായിരുന്നു. ജോലിക്കിടയിൽ വാഹനാപകടം സംഭവിച്ച് ഹാഇൽ ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയമായ ശേഷം കഴിഞ്ഞ ദിവസം താമസ സ്ഥലത്തെത്തി വിശ്രമത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനം. പിതാവ്: ചാക്കോ ജോൺ. മാതാവ്: മറിയ ജോൺ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകനായ ചാൻസ റഹ്മാൻ, കെ.എം.സി.സി കൊല്ലം ജില്ലാ കോഓഡിനേഷൻ പ്രവർത്തകരായ ഫാസിലുദ്ദീൻ ഇരവിപുരം, ഫിറോസ് കൊട്ടിയം എന്നിവരും നാട്ടിൽ നിന്ന് അഡ്വ. കാര്യറ നസീറും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.