ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിലെ ഖമീസ് മുശൈത്തിൽ മരിച്ചു

ഖമീസ് മുശൈത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു. മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുൽ റസാഖ് (60) ആണ് മരിച്ചത്. ഖമീസ് മുശൈത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു. കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബം നാട്ടിൽ ആണ്. ഭാര്യ റസിയ: മക്കൾ: നജില, നജ്‍വ, നിഹ്മ, നവദീർ. മൃതദേഹം ഖമീസ് മുശൈത്ത് ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കോൺസുലേറ്റ് സേവനവിഭാഗം അംഗം ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ട്.

Tags:    
News Summary - native of Malappuram died in Saudi Arabia due to heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.