മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ രണ്ടാഴ്​ചയായി ചികിത്സയിലിരുന്ന മലയാളി നിര്യാതനായി. മലപ്പുറം മഞ്ചേരി തുറക്കൽ ജുമാമസ്ജിദ് റോഡിലെ പുതുശേരി മഠത്തിൽ വീട്ടിൽ കിസാൻ മോൻ (28) ആണ്​ റിയാദിലെ ആസ്​റ്റർ സനദ് ആശുപത്രിയിൽ മരിച്ചത്​. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

പിതാവ്: മുഹമ്മദ്‌. മാതാവ്: നഫീസ. ഭാര്യ: റംസീന. മക്കൾ: ഹിന, ഹാദി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, ബാബു മഞ്ചേരി എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Native of Malappuram passed away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.